ഡി. സുധീരന്‍റെ ‘ഷിമസക്കി’ കവിതാസമാഹാരം പ്ര

സിംഗപ്പൂരിലെ മലയാളകവി ഡി.സുധീരന്‍റെ കവിതകളുടെ സമാഹാരമായ ‘ഷിമസക്കി’ പ്രകാശനം ചെയ്തു. ശനിയാഴ്ച നാഷണല്‍ ലൈബ്രറിയില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രസിദ്ധകവി വി.മധുസൂദനന്‍ നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

സിംഗപ്പൂരിലെ മലയാളകവി ഡി.സുധീരന്‍റെ കവിതകളുടെ സമാഹാരമായ ‘ഷിമസക്കി’ പ്രകാശനം ചെയ്തു. ശനിയാഴ്ച നാഷണല്‍ ലൈബ്രറിയില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രസിദ്ധകവി വി.മധുസൂദനന്‍ നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ നൂറോളം പേര്‍ സന്നിഹിതരായിരുന്നു.   ‘ഷിമസക്കി’, ‘ആരാണീ തേന്മാവ്’, ‘അകല്‍ച്ച’. ‘ഗാന്ധാരി’ തുടങ്ങി ഇരുപതിലധികം കവിതകള്‍ ആണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം പ്രസാധനം ചെയ്യുന്ന ഈ പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത് കവി പ്രഭാവര്‍മ്മയാണ്.  മലയാളത്തിന്‍റെ മണവും രുചിയും നിറവുമുള്ള ഈ കവിതകളുടെ വായന അനുവാചകനെ അവന്‍റെ ബാല്യകാലസ്മൃതികളുടെ നാട്ടിടവഴികളിലേക്ക് തിരികെ കൊണ്ടുപോകുമെന്നാണ്’ അവതാരികയില്‍ പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടിരിക്കുന്നത്.  മൂന്നു പതിറ്റാണ്ടുകളിലധികമായി സിംഗപ്പൂരിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായ ഡി.സുധീരന് പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിനന്ദനങ്ങള്‍.   (ഫോട്ടോ: മിഥുന്‍ സുകുമാരന്‍)

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം