സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ “ലീ ക്വാന്‍ യൂ “

0

ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ സൂപ്പര്‍സ്റ്റാറായി കാണുന്ന സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ ? തീര്‍ച്ചയായും ഉണ്ട് .നാല് വര്‍ഷം മുന്‍പ് സണ്‍ ടിവിയുടെ ഒരു പരിപാടിയില്‍ കെ.ബാലചന്ദ്രന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ അത് ലക്ഷക്കണക്കിനു ആരാധകര്‍ കാലങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന ഒരു ചോദ്യം കൂടിയായിരുന്നു  .എന്നാല്‍ അദ്ധേഹത്തിന്റെ മറുപടി തികച്ചും അപ്രതീക്ഷിതമായിയിരുന്നു .സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി ശ്രീ.ലീ ക്വാന്‍ യൂ ആണ് തന്‍റെ സൂപ്പര്‍സ്റ്റാര്‍ എന്ന് രജനികാന്ത് വെളിപ്പെടുത്തി .

ഇന്നു രാവിലെയായിരുന്നു സിംഗപ്പൂരിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്ന ലീ ക്വാന്‍ യൂ(91) ലോകത്തോട്‌ വിട പറഞ്ഞത് .കുറെ നാളുകളായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഒരാഴ്ചയായി കൂടുതല്‍ വഷളായി തുടരുകയായിരുന്നു .ലീ ക്വാന്‍ യൂന്‍റെ മരണത്തെ തുടര്‍ന്ന്  സിംഗപ്പൂരില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് .

തന്‍റെ ജീവിതത്തിലെ ഒരു കറുത്തദിനം എന്നാണ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് .സിംഗപ്പൂര്‍ ദുഖത്തില്‍ അദ്ദേഹവും പങ്കുചേരുന്നതായും ഒരു വലിയ രാഷ്ട്രീയനേതാവിനെ ഇതോടെ നഷ്ട്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .