ഇന്ന് ഈദുല്‍ഫിത്തര്‍ ; വായനക്കാര്‍ക്ക്‌ പ്രവാസി എക്സ് പ്രസിന്‍റെ ഈദ് ആശംസകള്‍

0

 

വ്രതശുദ്ധിയുടെ 30 നാളുകള്ക്ക്സ പരിസമാപ്തി കുറിച്ചു കൊണ്ട് മാനത്ത് ശൌവ്വാല്‍ പിറ കണ്ടു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്മ പ്പെടുത്തലുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.  ഒരു മാസത്തെ റംസാന്‍ വ്രതത്തിന്റെ ധന്യതയുമായി  വിശ്വാസികള്‍ ഇന്ന് ഈദ്ഗാഹുകളിലേക്ക്.  
കുടുംബ ബന്ധങ്ങളിലൂടെ വ്യക്തികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കണം എന്ന് സിംഗപ്പൂര്‍ മുഫ്തി ഡോ .മുഹമ്മദ് ഫാട്രിസ് ബാകരാം ആഹ്വാനം ചെയ്തു .മുസ്ലിം അഫെയെര്സ്ത വകുപ്പിന്റെി ചുമതലയുള്ള ഡോ.യാക്കൂബ് ഇബ്രാഹിം സിംഗപ്പൂരില്‍ നടന്ന വിവിധ കമ്മ്യൂണിറ്റികള്‍ അവതരിപ്പിച്ച പെരുന്നാള്‍ ആഘോഷങ്ങള്‍ പങ്കെടുത്തു .യുവാക്കളിലൂടെ കുടുംബത്തിന്റെി അടിത്തറ ഉറപ്പിക്കണം എന്ന് അദ്ദേഹം ഹരി രായ സന്ദേശത്തില്‍ പറഞ്ഞു .സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂന്ഗ് ഫേസ്ബുക്കിലൂടെ എല്ലാവര്ക്കുംഉ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ അറിയിച്ചു .
 
റംസാന്‍ വ്രതത്തിലൂടെ ആര്ജിൂച്ചെടുത്ത വിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും സൂക്ഷ്മത പുലര്ത്തജണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. 
 
അല്ലാഹു നല്കി യ അനുഗ്രഹങ്ങള്ക്ക്  കൃതജ്ഞത രേഖപ്പെടുത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍. മനുഷ്യബന്ധങ്ങളെയും മനുഷ്യാവകശങ്ങളെയും കുറിച്ചു സമൂഹത്തെ ബോധവല്ക്കകരിക്കുന്ന ദിനം കൂടിയാണിത്. ജീവകാരുണ്യ പ്രവര്ത്ത നങ്ങള്‍ കേവലം പ്രചാരണത്തിലൊതുങ്ങുന്ന സേവനം എന്നതിലപ്പുറം വിശ്വാസിയുടെ ബാധ്യതകൂടിയാണെന്ന് റംസാനും പെരുന്നാളും ഓര്മി്പ്പിക്കുന്നു. 
 
ജന്മയനാട്ടില്‍ നിര്ഭംയരായി ജീവിക്കാന്‍ കഴിയാതെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, ഭക്ഷണവും വെള്ളവും തടയപ്പെട്ട് പാലായനം ചെയ്യേണ്ടിവരുന്നവരുടെ വേദന കൂടി കലര്ന്നളതാണ് ഈ പെരുന്നാള്‍ ദിനം. അസമിലും മ്യാന്മാറിലും  നടക്കുന്ന നരമേധങ്ങള്‍ മനുഷ്യസ്നേഹികളെ ഭയപ്പെടുത്തുന്നതാണ്. ലോകമെങ്ങും ദുരിതമനുഭവിക്കുന്ന മനുഷ്യര്ക്കുത വേണ്ടി പ്രാര്ഥങനയും സഹായവുമായി കൂടെയുണ്ടാവാന്‍ പെരുന്നാള്‍ ദിനത്തിനിടയിലും ശ്രദ്ധിക്കുക. മതമൈത്രിക്കും മാനവസ്നേഹത്തിനും ജീവകാരുണ്യത്തിനുമായി സമര്പ്പികക്കുമെന്നു പ്രതിജ്ഞ ചെയ്യണമെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം.
 
തെറ്റുകുറ്റങ്ങളില്നി‍ന്നുമാറി ശുദ്ധമനസ്സും തെളിഞ്ഞ ബോധവും പുതിയ ജീവിതവും ലഭിച്ച വിശ്വാസികള്‍ ഇനിയുള്ള ദിനങ്ങളില്‍ റമദാനില്‍ ആര്ജിവച്ച നന്മകളിലൂടെ സഞ്ചരിക്കണമെന്ന് മഅ#്ദിന്‍ ചെയര്മാ്ന്‍ ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഈദുല്‍ ഫിത്തര്‍ സന്ദേശത്തില്‍ പറഞ്ഞു.
 
മാന്യവായനക്കാര്‍ക്ക്  പ്രവാസി എക്സ്പ്രസിന്‍റെ  ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍