ഇന്ത്യ -മാലി ബന്ധം വഷളാകുന്നു ;സിംഗപ്പൂര്‍ കോടതിവിധി നിര്‍ണ്ണായകമായി

0

ന്യൂഡല്‍ഹി : അടിസ്ഥാന സൗകര്യ നിര്‍മാണ കമ്പനിയായ ജിഎംആറിന്‌ ആശ്വാസം നല്‍കിക്കൊണ്ട്‌ കോടതി ഉത്തരവ്‌…   മാലി എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം തുടരുന്നതിനുള്ള അനുമതിയാണ്‌ സിംഗപ്പൂര്‍ കോടതി നല്‍കിയിരിക്കുന്നത്‌. കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മാലിദ്വീപിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയ്ക്കാണ്‌ ജിഎംആര്‍ നേതൃത്വം നല്‍കുന്നത്‌. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണപോലെ തുടരാനാണ്‌ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന്‌ കമ്പനി വ്യക്തമാക്കി.

 
മാലി എയര്‍പോര്‍ട്ടിന്റെ വികസനത്തിനായി ജിഎംആറിന്‌ നല്‍കിയ 500 ദശലക്ഷം ഡോളറിന്റെ കരാറാണ്‌ ഏകപക്ഷീയമായി മാലി സര്‍ക്കാര്‍ തള്ളിയത്‌. കരാര്‍ അവസാനിപ്പിക്കുവാനുള്ള തീരുമാനം ക്യാബിനറ്റ്‌ യോഗത്തിലാണ്‌ കൈക്കൊണ്ടതെന്ന്‌ പ്രസിഡന്റിന്റെ പ്രസ്‌ സെക്രട്ടറി മസൂദ്‌ ഇമാദ്‌ പറഞ്ഞിരുന്നു.
 
ഇതിനിടെ  ഇന്ത്യന്‍ കമ്പനിയായ ജി.എം.ആര്‍ ഇന്‍ഫ്രാ സ്ട്രക്ക്ചറിന് നല്‍കിയ വിമാനത്താവള നടത്തുപ്പു കരാര്‍ റദ്ദാക്കാനുള്ള മാലിദ്വീപിന്റെ തീരുമാനത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മാലി ദ്വീപിന് നല്‍കി വരുന്ന 2.5 കോടി ഡോളര്‍ വാര്‍ഷിക സഹായം നിര്‍ത്തി വെച്ചേയ്ക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. കാരാര്‍ സംബന്ധിച്ചുള്ള അനിശ്ചിതത്ത്വം നീങ്ങിയതിന് ശേഷം മാത്രമേ ഇനി സാഹായം നല്‍കൂ എന്നാണ് അറിയുന്നത്. 
 
ഇന്ത്യന്‍ കമ്പനിയായ ജി.എം.ആര്‍ ഇന്‍ഫ്രാ സ്ട്രക്ക്ചറിന് നല്‍കിയ വിമാനത്താവള നടത്തുപ്പു കരാര്‍ റദ്ദാക്കാനുള്ള മാലിദ്വീപിന്റെ തീരുമാനത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മാലി ദ്വീപിന് നല്‍കി വരുന്ന 2.5 കോടി ഡോളര്‍ വാര്‍ഷിക സഹായം നിര്‍ത്തി വെച്ചേയ്ക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. കാരാര്‍ സംബന്ധിച്ചുള്ള അനിശ്ചിതത്ത്വം നീങ്ങിയതിന് ശേഷം മാത്രമേ ഇനി സാഹായം നല്‍കൂ എന്നാണ് അറിയുന്നത്. 
 
എന്നാല്‍, സിംഗപ്പൂര്‍ കോടതിക്ക്‌ ഇക്കാര്യത്തില്‍ ഇടപെടാനുളള അധികാരമില്ല എന്ന നിലപാടിലാണ്‌ മാലി.മാലിയുടെ ഏകപക്ഷീയമായ നടപടി ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തിന്‌ വിളളല്‍ വീഴ്‌ത്തുകയാണ്‌. വിമാനത്താവള വികസനം സര്‍ക്കാരിന്റെ നേരിട്ടുളള നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്നാണ്‌ മാലി സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണിതെന്നാണ്‌ പൊതുവേയുളള വിലയിരുത്തല്‍.