ചൈനീസ് ന്യൂ ഇയര്‍ : ജാഗരൂകരായിരിക്കാന്‍ പോലീസ് നിര്‍ദ്ദേശം

0

സിംഗപ്പൂര്‍: ചൈനീസ് ന്യൂ ഇയര്‍ കാലയളവിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരികണം എന്ന് സിംഗപ്പൂര്‍ പോലീസിന്‍റെ പ്രത്യേക നിര്‍ദ്ദേശം. വീടുകളില്‍ ഒരളവില്‍ കൂടുതല്‍ പണം, സ്വര്‍ണം, എന്നിവ സൂക്ഷിക്കാതിരിക്കുക, ആഘോഷങ്ങള്‍ക്കായി രാജ്യത്തിന്‌ പുറത്തു പോകുന്നവര്‍ അയല്‍ക്കാരെയോ പോലീസിനെയോ വിവരം ധരിപ്പിക്കുകയോ ചെയ്യണം. എടിഎം ല്‍ നിന്നും പണം പിന്‍വലിക്കുമ്പോഴും, മണി എക്സ്ചേഞ്ചുകളില്‍ പണം നിക്ഷേപിക്കാന്‍ നില്‍ക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്നും പോലീസ് പറയുന്നു.

വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ ലോക്ക് ചെയ്തു സൂക്ഷിക്കാനും സെക്യൂരിറ്റി സിസ്റ്റം അലേര്‍ട്ട് ആക്റ്റീവായി വെക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സ്ഫോടകവസ്തുക്കള്‍ ഉപയോഗികുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. മാനുഫാക്ചേഴ്സിന്‍റെ സേഫ്ടി ഗൈഡന്‍സ് പ്രകാരം മാത്രമേ എക്സ്പ്ലോസിവ്സ് ഉപയോഗിക്കാവൂ. അനധികൃതമായ എക്സ്പ്ലോസിവ്സ് രാജ്യത്ത്‌ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ്, സര്‍ക്കുലറില്‍ അറിയിച്ചു.

ഫെബ്രുവരി പത്താം തീയതിയാണ് ചൈനീസ്‌ ന്യൂ ഇയര്‍.. ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ്  ചൈനീസ്‌ ന്യൂ ഇയറിനു സിംഗപ്പൂരില്‍ ഒരുങ്ങുന്നത്…