ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ വിദ്യാര്‍ഥി ചോദിച്ച സംശയം

0

സിംഗപ്പൂര്‍ : ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ വിദ്യാര്‍ഥി ചോദിച്ച സംശയം  പലരും ഒരിക്കലെങ്കിലും മനസ്സില്‍  ചോദിച്ചിട്ടുണ്ടാകാം.ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരിക്കെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടയിലാണ് ഡോ.കലാമിനെ അല്പമൊന്നു കുഴക്കിയ ചോദ്യം ഒരു വിദ്യാര്‍ഥി ചോദിച്ചത് .

ജീവിതത്തില്‍ ഇത്രയേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ താങ്കള്‍ക്ക് എന്തുകൊണ്ട് ഒരു ജീവിതപങ്കാളിയെ കിട്ടിയില്ല എന്നതായിരുന്നു സിംഗപ്പൂര്‍ ഇന്ത്യന്‍  ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ  സംശയം .ഡോ.കലാം എന്ത് മറുപടി പറയുമെന്നതിനായി ആളുകള്‍ കാതോര്‍ത്തിരുന്നു .ഒരുനിമിഷം മൗനം പാലിച്ച കലാം ഇങ്ങനെ മറുപടി പറഞ്ഞു ."നിനക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുവാന്‍ ഞാന്‍ ആശംസിക്കുന്നു ".സദസ്സില്‍ കൂട്ടചിരിയായിരുന്നു മറുപടിയ്ക്ക് ശേഷം .ഒരായുസ്സ് മുഴുവന്‍ രാജ്യത്തിനായി നീക്കി വച്ചു അദ്ദേഹം കാലയവനികയ്ക്കുളില്‍ മറയുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഇപ്പോള്‍ അതിനുള്ള  ഉത്തരമുണ്ട് .