ടിന്റു ലൂക്ക പ്രതീക്ഷ കാത്തു; ഹീറ്റ്സില്‍ മൂന്നാംസ്ഥാനം നേടി സെമിയിലെത്തി

0
ടിന്റു ലൂക്ക ഫിനിഷിംഗ് ലൈനിലേക്ക് 

ലണ്ടന്‍: 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളിതാരം ഇര്‍ഫാന്‍ ആവേശം പകര്‍ന്ന് പത്താംസ്ഥാനം നേടിയതിന്റെ പിന്നാലെ മലയാളികള്‍ക്ക് അഭിമാനമായി ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററില്‍ സെമിഫൈനലില്‍ കടന്നു. ഹീറ്റ്സില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ടിന്റു ലൂക്ക സെമിയിലേക്ക് പ്രവേശനം നേടിയത്. 2 മിനിറ്റ് 1.75 സെക്കന്റിലാണ് ടിന്റു ഓട്ടം പൂര്‍ത്തിയാക്കിയത്. പിടി ഉഷയുടെ ശിഷ്യയായ ടിന്റുവിന്റെ ആദ്യത്തെ ഒളിമ്പിക്സാണ് ഇത്.

 
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റുവിന്റെ പ്രകടനം നിരാശജനകമായിരുന്നു. അന്ന് അവസാന മിനിറ്റില്‍ പിന്നോക്കം പോകുന്ന ടിന്റുവിനെയാണ് കണ്ടത്. ഇതില്‍ നിന്നും വ്യത്യസ്ഥമായി അവസാന ദൂരത്തില്‍ മികച്ച പ്രകടനത്തോടെ ഓടിയെത്തിയാണ് ലണ്ടനില്‍ ടിന്റു സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഹീറ്റ്സിലേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ ടിന്റുവിന് ഫൈനലിലേക്ക് പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാമത്തെ ട്രാക്കില്‍ നിന്നും സ്റാര്‍ട്ട് ചെയ്ത ടിന്റു രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയാണ് മുന്നേറിയത്. അവസാന നിമിഷം പിന്നോക്കം പോകാതെ ശ്രദ്ധിക്കാന്‍ സാധിച്ചതോടെയാണ് സെമിയിലേക്ക് പ്രവേശനം നേടാന്‍ ഈ മലയാളിക്ക് കഴിഞ്ഞത്.