സിംഗപ്പൂരില്‍ ‘വീരം’ പ്രീമിയര്‍ റിലീസ് നിര്‍ത്തിവച്ചു,’ജില്ല’യ്ക്കു വന്‍ വരവേല്‍പ്പ്

0
സിംഗപ്പൂര്‍ : പൊങ്കല്‍ റിലീസിനെത്തിയ അജിത്ത് നായകനാകുന്ന 'വീരം' സിനിമയുടെ പ്രീമിയര്‍ ഷോ സിംഗപ്പൂരില്‍  നിര്‍ത്തിവച്ചു.വിതരണക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് പകര്‍പ്പവകാശം ലഭിക്കുന്നതിലുണ്ടായ തടസ്സം മൂലം തീയേറ്റര്‍ ഉടമകള്‍ക്ക് സിനിമയുടെ പ്രീമിയര്‍ ഷോ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.
 
ആയിരത്തില്‍പ്പരം ആളുകള്‍ വിവിധ സ്ഥലങ്ങളിലായി സിനിമയ്ക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തതായാണ് റിപ്പോര്‍ട്ട്‌.തമിഴ് സിനിമ പ്രദര്‍ശിപ്പിക്കുന്ന റെക്സ് സിനിമാസില്‍ രാവിലെ 6 മണിമുതല്‍ ജോലി ഉപേക്ഷിച്ചു കാത്തുനിന്നിരുന്ന സിനിമാപ്രേമികള്‍ വൈകിട്ട് 8.30 ആയപ്പോഴാണ് സിനിമ പ്രദര്‍ശനം മാറ്റിവച്ചവിവരം അറിയുന്നത്.ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കാമെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞെങ്കിലും സിനിമപ്രേമികള്‍ വൈകിയാണെങ്കിലും സിനിമ കണ്ടശേഷമേ മാത്രമേ തീയേറ്റര്‍ വിട്ടു പോകുകയുള്ളൂ എന്ന വാശിയില്‍ നിലയുറപ്പിച്ചു.ഇതിനിടെ തീയറ്റര്‍ സ്റ്റാഫും ആളുകളും തമ്മില്‍ വര്‍ക്കുതര്‍ക്കം ഉണ്ടായതോടെ പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു .സ്ഥലത്ത് നേരിയതോതില്‍ വാക്കേറ്റമുണ്ടായതാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത് .തങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയല്ലെന്നു റെക്സ് ഉടമകള്‍ അറിയിച്ചു .
 
 
 
ദുബായിയിലും വീരം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്.പ്രശ്നം പരിഹരിച്ച ശേഷം അല്‍പസമയം മുന്‍പ് കാതെ ബുക്കിംഗ് പുനരംഭിച്ചു.
 
ഇതിനിടെ മറ്റൊരു തമിഴ് ചിത്രമായ 'ജില്ല 'സിംഗപ്പൂരില്‍ വിജയകരമായി പ്രദര്‍ശനം തുടങ്ങി .മോഹന്‍ലാല്‍,വിജയ്‌ ,കാജള്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ജില്ല സിംഗപ്പൂരില്‍ ഏഴോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുണ്ട്.ജില്ലയുടെ ആദ്യദിവസങ്ങളിലെ ടിക്കറ്റുകള്‍ മിക്കവാറും വിറ്റ് പോയതായാണ് ബുക്കിംഗ് സൈറ്റുകള്‍ സൂചിപ്പിക്കുന്നത് .മോഹന്‍ലാല്‍ വിജയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നതുകൊണ്ട്‌ തന്നെ മലയാളികളില്‍ നിന്ന് ജില്ലയ്ക്ക് കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നുണ്ട്.