സിംഗപ്പൂര്‍ സെന്‍റ് .മേരീസ് പള്ളിയില്‍ ആ

സിംഗപ്പൂര്‍ സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ജനുവരി 13 -നു വി. ദൈവമാതാവിന്‍റെ വിത്ത് വിള പെരുന്നാള്‍ നടത്തപ്പെടുന്നു.സിംഗപ്പൂര്‍ മണ്ണില്‍ അനുഗ്രഹത്തിന്‍റെ ഉറവിടമായി സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ പള്ളിയില്‍ വര്‍ഷം തോറും നടക്കുന്ന ആദ്യഫല പെരുന്നാളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു അനുഗ്രഹ

മേരിമൗണ്ട്   : സിംഗപ്പൂര്‍  സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ജനുവരി 13 -നു വി. ദൈവമാതാവിന്‍റെ വിത്ത് വിള പെരുന്നാള്‍ നടത്തപ്പെടുന്നു.സിംഗപ്പൂര്‍ മണ്ണില്‍ അനുഗ്രഹത്തിന്‍റെ  ഉറവിടമായി സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ  പള്ളിയില്‍  വര്‍ഷം   തോറും നടക്കുന്ന  ആദ്യഫല പെരുന്നാളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു വരുന്നു.ചുരുങ്ങിയ കാലയളവുകൊണ്ട് ഇരുന്നൂറിലധികം അംഗങ്ങളുള്ള ഇടവകയായി വളര്ന്നു  കൊണ്ടിരിക്കുന്ന ഈ പള്ളി ഇന്നു രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലുള്ള ഭക്ത ജനങ്ങള്‍ക്ക്‌  ആശ്രയവും അഭയ സ്ഥാനവുമാണ്.    പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയില്‍ എഴുന്നള്ളി വരുന്ന പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് വന്‍ സ്വീകരണം നല്കുവാന്‍ ഇടവക തീരുമാനിച്ചു.ജനുവരി 11 -നു ചാങ്ങി എയര്‍പോര്‍ട്ടില്‍  വച്ച്  വികാരിയുടെ നേതൃത്വത്തില്‍ തിരുമേനിക്ക് സ്വീകരണം നല്‍കി .       മെത്രാപ്പോലീത്തയുടെ മുഖ്യ കാര്മ്മി കത്വത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്കുശേഷം പള്ളി അങ്കണത്തില്‍ വച്ച് പെരുന്നാള്‍  നടത്തപ്പെടുന്നു.കേരളത്തനിമയുള്ള  വിഭവങ്ങളും മറ്റു ഫലമൂലാധികളും ഇടവകജനങ്ങള്‍ നേര്ച്ചവയായി  അര്‍പ്പിച്ചു  ലേലം ചെയ്യുന്ന അവസരത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു അമ്മയുടെ അനുഗ്രഹം തേടി വരുന്നു.ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും.       പെരുന്നാളില്‍ കുടുംബസമേതം നേര്‍ച്ചപകാഴ്ച്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ.റോബിന്‍ ബേബി  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫോണ്‍  - 0065  81891415

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം