ഷഹാന ഇനി പാടും, ലാലേട്ടന്‍ അഭിനയിക്കുന്ന സിനിമയില്‍

0
ഷഹാനയേത്തെടി പ്രശസ്ത സംവിധായകന്‍ മേജര്‍ രവി എത്തിയപ്പോള്‍ നാട്ടുകാരും കൂട്ടുകാരും ആര്‍പ്പുവിളിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ശ്രേയ ഘോഷാല്‍ പാടി സൂപ്പര്‍ഹിറ്റാക്കിയ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനം ഷഹാന പാടിയത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
 
8000 ത്തിലധികം ഷെയറുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷഹാനയുടെ വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ കണ്ട മേജര്‍ രവി ഷഹാന പഠിക്കുന്ന വയനാട് ചുണ്ടയിയലെ ആര്‍സി എച്ച്എസ്എസില്‍ നേരിട്ടെത്തി ഷഹാനയെ അഭിനന്ദിക്കുകയും മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുതിയ ചിത്രത്തില്‍ പാടാനുള്ള അവസരവും നല്‍കി. യൂട്യൂബില്‍ ഷഹാനയുടെ വീഡിയോ കണ്ടപ്പോള്‍ മുതല്‍ ഇത് ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു മേജര്‍ രവി.ഒടുവില്‍ ഷഹാനയുടെ മേല്‍വിലാസം കണ്ടുപിടിച്ചാണ് ഇദ്ദേഹം വയനാട്ടില്‍ ഈ കൊച്ചു കലാകാരിക്കടുത്തെത്തുന്നത്. വീണ്ടും ആ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പാള്‍ ഷഹാനയ്ക്ക് സന്തോഷം. സംഭവിച്ചത് സ്വപ്‌നമാണോ എന്ന അമ്പരപ്പാണ് ഈ കൊച്ചുഗായികയ്ക്ക് ഇപ്പോഴും.
 
സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ മൂളിയ ഷഹാനയുടെ സ്വന്തം ശബ്ദത്തില്‍ ഇനി ഹിറ്റ് ഗാനങ്ങള്‍ പിറന്നേക്കാം. ചുണ്ടേല്‍ വെള്ളാരം കുന്ന് സ്വദേശിനിയായ ഷഹാന കൂലിതൊഴിലാളിയായ ഷാജഹാന്റെ മകളാണ്.
 
ചന്ദ്രലേഖയെ പോലെ സോഷ്യല്‍ മീഡിയ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന മറ്റൊരു കലാകാരിയായി ഷഹാന മാറുമെന്ന് പ്രതീക്ഷിക്കാം

ഷഹാന ഇനി പാടും, ലാലേട്ടന്‍ അഭിനയിക്കുന്ന സിനിമയില്‍

ഷഹാനയേത്തെടി പ്രശസ്ത സംവിധായകന്‍ മേജര്‍ രവി എത്തിയപ്പോള്‍ നാട്ടുകാരും കൂട്ടുകാരും ആര്‍പ്പുവിളിച്ചു. വീണ്ടും ആ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പാള്‍ ഷഹാനയ്ക്ക് സന്തോഷം. സംഭവിച്ചത് സ്വപ്‌നമാണോ എന്ന അമ്പരപ്പാണ് ഈ കൊച്ചുഗായികയ്ക്ക് ഇപ്പോഴും.പൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/EkPMFX

Posted by PravasiExpress on Friday, 13 November 2015

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.