ചാറ്റല്‍ മഴ സംഗീത ആല്‍ബം ഇന്നു പുറത്തിറങ്ങും

0

അക്കുത്തിക്കുത്താടാന്‍ വാ….
ഓലേഞ്ഞാലി പാടാന്‍ വാ…
എന്‍റെ കളി കൂട്ടുക്കാരാ
എന്നോടൊത്തു പാടാന്‍ വാ……

പ്രണയത്തിന്‍റെ ആദ്യ ഇതള്‍ വിരിയും ബാല്യത്തിന്‍റെയോ കൗമാരത്തിന്‍റെയോ ഏതോ നാളില്‍, സ്വകാര്യമായി എല്ലാരും പാടിയിട്ടുള്ളതോ, പാടാന്‍ കൊതിച്ചതോ വരികളുടെ മധുരം നിറയുന്ന, ആദ്യ പ്രണയത്തിന്‍ നേര്‍ത്ത മഴ , ചാറ്റല്‍മഴയുടെ ഈരടികള്‍……

ഓര്‍മ്മകളുടെ മയില്‍പ്പീലി തുണ്ടുകള്‍ പോലെ, മീനാക്ഷിയും മാസ്റ്റര്‍ ജോസഫ്‌ ഇമാനുവലും  പാടിയ   നേര്‍ത്ത ഈ പാട്ടുപോലെ, ചാറ്റല്‍മഴയിലെ പാട്ടുകള്‍ ശ്രദ്ധനേടുന്നു.
 
ഫെബ്രുവരി രണ്ടിന് സിംഗപ്പൂര്‍ ഗായകരുടെ സ്വന്തം, ആദ്യ ആല്‍ബം പുറത്തിറങ്ങും. സിംഗപ്പൂര്‍ ഗായകര്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തരായ ഗായകരും ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.

പ്രണയത്തിന്‍റെ  നേര്‍ത്ത, ലോലമായ, സുഖമുള്ള വരികളില്‍ ഈണത്തിന്‍റെയും ഓര്‍മ്മകുളുടെയും മധുരം നിറച്ചാണ് ചാറ്റല്‍ മഴത്തുള്ളികളായി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

നിനവുകളില്‍ നിന്നോര്‍മ്മ….
കനവുകളില്‍ നിന്‍ രൂപം… ഗായത്രിയുടെ സ്വരമാധുരിയില്‍ ഈ ഗാനം പ്രണയത്തിന്റെയും വിരഹത്തിന്റെയും വികാര ചാറ്റല്‍  മഴത്തുള്ളിയായ് മനസിന മണി മുറ്റത്തു പെയ്ത് വീഴുന്നു.

വിധു പ്രതാപിന്റെ അന്പേ വാ എന്ന ഗാനം ശ്രവണ മനോഹരമാണ്.

ഈ നിലാവില്‍.. ഈറനായ് ഞാന്‍ …
ഇമകളില്‍ നിറയും …ജലബാഷ്പമായ് എന്ന ഗാനവും മികച്ചതാണ്. ഈ ഗാനം അപര്‍ണ പ്രദീപും, ടോണിയും മധുരമാക്കി.

ഫ്രാങ്കോയുടെ “സുന്ദരിയെ” മറ്റൊരു സൗന്ദര്യമായി ചാറ്റല്‍ മഴയില്‍ ഈറന്‍ അണിഞ്ഞു നില്‍ക്കുന്നു.

ഒരു ചില്ല് പോലെ എന്ന പ്രകാശിന്‍റെ ഗാനം വ്യത്യസ്തമായ അവതരണമായി ശ്രദ്ധ നേടുന്നു.

റോഷന്‍, അനീഷ്‌ അപ്പുക്കുട്ടന്‍ ,ജിബു ജെയിംസ്‌, ആര്‍ കെ പി, വിനോദ് ചാക്കോ എന്നിവര്‍  ആണ്  മറ്റു ഗായകര്‍.

ക്രിയേറ്റിവ് മീഡിയ ക്രിയേഷന്‍സിന് വേണ്ടി അനിഴം അജി, പനയം ലിജു എന്നിവരാണ് ചാറ്റല്‍മഴയുടെ രചനയും, സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .
സിംഗപ്പൂരിലെ കലാ പ്രവര്‍ത്തനങ്ങളില്‍  കൂടുതല്‍ സജീവമാകുവാന്‍ ക്രിയേറ്റിവ് മീഡിയ ക്രിയേഷന്‍സിന് താല്‍പ്പര്യമുണ്ടെന്നും അതിനായി കലാ  പരിപാടികളും, നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പടെ കൂടുതല്‍ മീഡിയ മേഖലകളില്‍ സജീവമാകുമെന്നും അതിന്‍റെ വക്താക്കള്‍ അറിയിച്ചു.

ഇന്നു വൈകിട്ട് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രശസ്ഥ പിന്നണിഗായകന്‍ ഫ്രാങ്കോ നയിക്കുന്ന സംഗീത സന്ധ്യയും ചാറ്റല്‍മഴയുടെ റിലീസിനോടനുബന്ധിച്ച് ആരങ്ങേറും.

For details: പനയം ലിജു 9451 8769 അനിഴം അജി: 9124 9557