ഇനി ‘ഹൈ സൊസൈറ്റി’ക്കും കഴിക്കാം പ്രാണികളെ!

0

പുഴുക്കളെ ഫാക്ടറിയില്‍ പാക്കിങ്ങിനായ് പ്രോസസ്  ചെയ്യുന്നു. (Reuters)

ബാങ്കോക്ക് : തായ്‌ തലസ്ഥാനത്തെ തെരുവുകളില്‍ എണ്ണയില്‍ വറുത്തെടുത്ത ചെറുപ്രാണികളെ വില്‍ക്കുന്നത് പതിവ് കാഴ്ചയാണു, എന്നാല്‍ ഇപ്പോഴിതാ ഹൈ സൊസൈറ്റിക്കും (HiSo) ആകര്‍ഷകമാകും വിധം ഭക്ഷ്യ യോഗ്യമായ പ്രാണികളെ കവറുകളിലാക്കി മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യവസായി പനിറ്റന്‍ റ്റൊങ്ങ്സിരിയാണ് HiSo സ്നാക്ക്സ് മാര്‍ച്ച് മുതല്‍ തായ്‌ തലസ്ഥാനത്തെ ഫുഡ്‌ മാര്‍ക്കെറ്റുകളില്‍ വില്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നത്.

ചീവീടുകള്‍, പുഴുക്കള്‍ തുടങ്ങിയവ ഉപ്പും ,ചീസും, സീവീടും, ബാര്‍ബിക്യു സോസും ചേര്‍ത്ത് ഒരു പാക്കറ്റ് 25 ബട്ടിനാണ് വില്ക്കുന്നത്. തായ്‌ലാന്റിലും അയല്‍ രാജ്യങ്ങളിലും തിരക്കേറിയ പബ്ബുകളിലും, ബാറുകളിലും ബിയറിന്റെയും, വിസ്കിയുടെയും കൂടെ ഈ സ്നാക്സ് കൊടുക്കുന്നുണ്ട്.

'ജനസാന്ദ്രത കൂടി വരുകയാണ്, ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ ഇത് വളരെയേറെ സഹായകരമാകും മാത്രവുമല്ല ചെറു പ്രാണികളെ തിന്നുന്നത് ആരോഗ്യകരവും പോഷകകരവുമാണ്', ഇതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ ,ധാതുക്കള്‍, ഫൈബര്‍ മുതലായവ അടങ്ങിയിരിക്കുന്നു. യുനൈറ്റഡ് നാഷണ്‍സിന്റെ,  'ഫുഡ് ആന്‍ഡ്‌ അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍'ന്റെ (FAO) 2003 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കീടങ്ങളെ തിന്നാന്‍ വിമുഖതയുള്ളവര്‍ക്ക്…"പ്രാണികളെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്, അത് പോലെ നോക്കാതെ കഴിച്ചാല്‍ വിഷമവും ഉണ്ടാകില്ല".