തിരഞ്ഞെടുപ്പ് അവലോകനം : ഭാരത ഭാഗ്യ വിധാത

0

16 മെയ്‌ 2014- ഭാരതം കാത്തിരുന്ന ആ മെയ്‌ മാസപ്പുലരി. ഒരു മാസം കൊണ്ട് നടത്തിയ 9 ഘട്ടങ്ങളിലെ ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം കാത്തിരുപ്പിനു വിരാമം ഇടുന്ന…ചുരുക്കത്തില്‍, ഫലം അറിയുന്ന ദിനം.

വൈകുന്നേരത്തിനു മുമ്പ്  തന്നെ ആ അവിശ്വസനീയ വാര്‍ത്ത പുറത്ത് വന്നു…” ജന ഗണ മന അധിനായക ജയ ഹേ , ഭാരത ഭാഗ്യ വിധാതാ”… കാലങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് എന്ന വാക്കിനെ അന്വര്‍ഥമാക്കി കൊണ്ട് ഭാരത ജനത തങ്ങളുടെ നായകനെ വിധാതാവിന്‍റെ പട്ടമണിയിച്ച് സ്വീകരിച്ചു –രാജ്യത്തെ അടുത്ത കാലത്ത് കീഴ്പ്പെടുത്തിയ നരേന്ദ്ര മോദി എന്ന തരംഗo അവിശ്വസനീയമായ നേട്ടം കൈവരിച്ചു.. 16-ാ ലോക് സഭയിലെ 545 സീറ്റില്‍ 282 സീറ്റ്‌    നേടിയ ഭാരതീയ ജനതാ പാര്‍ട്ടി,  30-ല്‍ പ്പരം വര്‍ഷത്തെ കൂട്ടുകക്ഷി സമ്പ്രദായം കാറ്റില്‍ പറത്തിക്കൊണ്ട്, ഒറ്റയ്ക്ക് ഭരിക്കാനുള്ള അവകാശം കൈവരിച്ചു.

പുതിയ തലമുറയും, പഴയ തലമുറയും വ്യതാസങ്ങള്‍ മറന്ന്‍ ഒരു പുതു ഭാവി പടുത്തുയര്‍ത്താന്‍ എടുത്ത ഈ തിരഞ്ഞെടുപ്പ് എന്ന പ്രതിജ്ഞ ഇക്കുറി പാഴായില്ല എന്ന് തന്നെ വേണം കരുതാന്‍.

പാരമ്പര്യമായി ഭാരതം ഭരിക്കാനുള്ള അവകാശം തങ്ങള്‍ക്കെന്നു കരുതിയിരുന്നവര്‍ക്കും, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനും ഇത്തിരി കടുപ്പത്തില്‍ തന്നെ പ്രഹരമേറ്റു. പ്രതിപക്ഷത്തിരിക്കുവാന്‍ വേണ്ട കുറഞ്ഞ യോഗ്യതയ്ക്ക് വേണ്ട 10%  സീറ്റ്‌ (55 സീറ്റ്‌) നേടാന്‍ അനുവധിക്കാതെ ഭാരത ജനത, കോണ്‍ഗ്രസിനെ തഴഞ്ഞു. സഹിക്കാന്‍ കഴിയുന്നതിനേക്കാളും അപ്പുറമായിക്കാണും ആ പ്രഹരം.

വാസ്തവത്തില്‍ ഈ ജയം ബി.ജെ.പി എന്ന പാര്‍ട്ടിയുടെയോ, നരേന്ദ്ര മോദി എന്ന വ്യക്തിയുടെയോ? സംശയമില്ല, ഇത് മോദിയുടെ വിജയഗാഥ തന്നെ. ജനങ്ങള്‍ മഷി പുരട്ടിയത് അവരുടെ പ്രിയ നായകന്‍റെ പ്രതിച്ഛായയില്‍ തന്നെ.. മോദിയെന്ന നായകന്‍ ഇല്ലായിരുന്നെങ്കില്‍ ഈ വിജയം തീര്‍ത്തും അസംഭവ്യം തന്നെ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേ ജനങ്ങള്‍ ആഗ്രഹിച്ചത്‌, തങ്ങളെ നല്ല രീതിയില്‍ കരുത്തോടെ നയിക്കാന്‍ കഴിവുള്ള നായകനെ തന്നെ.. മൂകരും, ബധിരരും ആയ നേതാക്കളെ അവര്‍ തിരിച്ചറിഞ്ഞ് കരുതാലോടെ ഒഴിവാക്കി. രാജ്യമാകെ ഈ അല ഉയര്‍ന്നിരുന്നു.

രാഷ്ട്രീയ സ്വയം സേവക് സംഖ് (RSS) ന്‍റെ പരിരക്ഷയില്‍ തുടങ്ങി ,1980-ല്‍ രാഷ്ട്രീയ കക്ഷിയായി സ്ഥാപിക്കപ്പെട്ട ഭാരതീയ ജനത പാര്‍ട്ടി എന്ന ബി.ജെ.പി, 1984-യിലെ തിരഞ്ഞെടുപ്പില്‍ നേടിയത് കേവലം 2 സീറ്റ്‌. തുടര്‍ന്നുള്ള 1996-ലെ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണത്തിന് ചുക്കാന്‍ പിടിച്ച ബി.ജെ.പി ഭരണത്തെ, കൂട്ടുകക്ഷികള്‍ കാലുവാരി 13 ദിവസങ്ങളില്‍ സമാധിയാക്കി. 1999-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കൂട്ടുകക്ഷി ഭരണത്തിന് ചുക്കാന്‍ പിടിച്ച ബി.ജെ.പി കരുതലോടെ 5 വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും, 2004-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതിന്‍റെ കാരണവും വ്യക്തം- നയിക്കാന്‍ കഴിവുള്ള നായകന്‍റെ അഭാവം തന്നെ.

2014-ലെ തിരഞ്ഞെടുപ്പില്‍ ആ തെറ്റ് തിരുത്തിക്കൊണ്ട്‌ തങ്ങളുടെ കരുത്തുറ്റ നായകനെ രാഷ്ട്രത്തിന്‍റെ ഭാവി തലമുറയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ബി.ജെ.പി തങ്ങളുടെ നയം വെക്തമാക്കി. പത്രങ്ങളും, സാമൂഹിക മാധ്യമങ്ങളും അവരുടെ പങ്ക് വഹിച്ചു… ഈ പ്രഖ്യാപനം ആവേശമായി.. ആവേശം തരംഗമായി.. ആ തരംഗം ശക്തമായി അലയടിച്ചു.. എല്ലാ ഹൃദയങ്ങളും കീഴടക്കി ഒരു വിജയഗാഥ സൃഷ്ടിച്ചു.

2001-ല്‍ ഗാന്ധിയുടെ ജന്മ നാടായ ഗുജറാത്ത്‌ സംസ്ഥാനത്തിന്‍റെ ഭരണം ഏറ്റെടുത്ത നരേന്ദ്ര മോദി,  2014-ലും അത് നിഷ്ഠയോടെ പരിപാലിച്ചു. അതേ വര്‍ഷം (2001)  ഭൂമികുലുക്കത്തില്‍ കുടുങ്ങിയ ആ നാടിനെ 2002-ലെ  ഗോധ്ര കലാപം വീണ്ടും കുടുക്കി. വര്‍ഷങ്ങളോളം ജനങ്ങളും മാധ്യമങ്ങളും പരസ്യമായി വിമര്‍ശിച്ചു പുച്ഛിച്ച ആ നേതാവ് തെല്ലും കുലുങ്ങിയില്ല. പ്രതികൂല സാഹചര്യങ്ങളിലും ധൈര്യം കൈവിടാതെ , ജനങ്ങളെ കൈവിടാതെ അവരെ കരകയറ്റി സാമ്പത്തിക ഭദ്രതയുടെയും , മതേതര ഭദ്രതയുടെയും കൊടിമുടിയില്‍ എത്തിച്ചു. ജനം അത് തിരിച്ചറിഞ്ഞ് പ്രതികരിച്ചു അനുകൂലമായി തന്നെ…… ഗുജറാത്തിലെ  26 ലോക് സഭാ സീറ്റുകളും ബി.ജെ.പി നിഷ്പ്രയാസം കീഴടക്കി.

തെന്നിന്ത്യയില്‍ ആന്ധ്രപ്രദേശ്‌ എന്ന സംസ്ഥാനത്തിനെ വോട്ട്ബാങ്കിന് വേണ്ടി വിഭജിച്ചവരുടെ കുതന്ത്രം ജനം തിരിച്ചറിഞ്ഞ് പ്രതികൂലമായി പ്രതികരിച്ചു. 42 സീറ്റില്‍ കോണ്‍ഗ്രസ്‌ നേടിയത് കേവലം 1 സീറ്റ്‌. ബി.ജെ.പിയും സഖ്യ കക്ഷിയായ തെലുഗു ദേശം പാര്‍ട്ടിയും ചേര്‍ന്ന് 19 സീറ്റുകള്‍ തൂത്തുവാരി.

കര്‍ണാടകയിലെ  28 സീറ്റില്‍ കോണ്‍ഗ്രസ്‌ നേടിയത് 9  സീറ്റ്‌ ആണെങ്കില്‍, ബി.ജെ.പി നേടിയത് 17 സീറ്റ്‌.

ബീഹാറില്‍ 40 സീറ്റുകളില്‍ 2 സീറ്റ്‌ നേടിയപ്പോള്‍, താമര-പതാക സ്വന്തമാക്കിയത് 11 മടങ്ങ്‌ – 22 സീറ്റ്‌.

ചന്ദിഗറിലെ ഏക സീറ്റില്‍ കൊടി പാറിച്ച ബി.ജെ.പി, മധ്യപ്രദേശിലെ 29 സീറ്റില്‍, 27-ഉം സ്വന്തമാക്കി.

അസ്സാം – ലെ 14 സീറ്റില്‍ 7- ഉം  നേടി വിജയം ആഘോഷിച്ചപ്പോള്‍ , മഹാരാഷ്ട്രയില്‍ 48 സീറ്റില്‍ 24-ഉം  നേടി, 2 സീറ്റ് മാത്രം കോണ്‍ഗ്രസിനു വിട്ടുകൊടുത്തു. ചെറിയ കക്ഷികള്‍ ബാക്കി സീറ്റ് പങ്കിട്ടെടുത്തു.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 71-ഉം നേടിയ ബി.ജെ.പി , കോണ്‍ഗ്രസിനെ 2 സീറ്റുകളിലേക്ക്  ഒതുക്കി ; പണ്ട് കാലുവാരന്‍ നേതൃത്വം നടത്തിയവരെ വട്ടപ്പൂജ്യത്തിലെയ്ക്കും തള്ളി.

എന്താണെന് വൃക്തമായി മനസ്സിലാവതെ കേരളം മാത്രം കോണ്‍ഗ്രസിന്‍റെ രക്ഷയ്ക്കെത്തി. നന്മ ചെയ്ത വൃക്തികലോടുള്ള കൂറും, പണ്ടേ രക്തത്തില്‍ ചേര്‍ന്നിരിക്കുന്ന അലിവും ആദരവും ആവും കാരണം എന്നു വിശ്വസിക്കാം. 20-ല്‍ 8 സീറ്റ്‌. അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസ്‌ നേടിയ 44 സീറ്റില്‍,  ഈ ചെറിയ സംസ്ഥാനത്തിന്‍റെ പങ്ക് വലുത് തന്നെ.

സത്യപ്രതിജ്ഞ ദിനം അടുത്തിട്ടും, മോദി മന്ത്രിസഭ ഒന്നും തന്നെ വിട്ടു പറഞ്ഞിട്ടില്ല. എന്തു തന്നെ ആയാലും ഒരു കാര്യം വൃക്തം –കാര്യക്ഷമതയുള്ള ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാം. ഒരു മള്‍ടിനാഷണല്‍ കമ്പനി നടത്തും പോലെ ഉള്ള ഭരണമാവും ജനം പ്രതീക്ഷിക്കുന്നത്. രാഷ്ട്രിയ നയതന്ത്ര മേഘലകളിലെ പ്രഗത്ഭന്‍മാരുടെ പേരുകളാണ്  പ്രവചനങ്ങളില്‍. ഗുജറാത്തില്‍ മോദി കൊണ്ടുവന്ന സാമ്പത്തിക ഭദ്രതയും കാര്യക്ഷമതയുമാവും ജനം ഉറ്റുനോക്കുന്നത്… അല്ലെങ്കില്‍ അവര്‍ അവകാശപ്പെടുന്നത്; അവര്‍ തെരഞ്ഞെടുത്ത അവരുടെ വിധാതാവില്‍ നിന്നും.

പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടെങ്കിലും, പാര്‍ട്ടി നോക്കാതെ നേതാവിനെ മുന്‍കണ്ടുകൊണ്ട് മഷി പുരട്ടിയ ജനങ്ങളോട് അവരുടെ വിധാതാവും നീതി പുലര്‍ത്തും എന്നു വിശ്വസിക്കാം…. നോക്കി നിന്നു കാണാം….
കൂട്ടുകക്ഷി ഭയമില്ലാതെ ചങ്കൂറ്റത്തോടെ ഈ രാഷ്ട്രത്തെ സമൃദ്ധിയുടെ കൊടിമുടിയിലേക്ക് നയിക്കാന്‍ ഈ നേതാവിനു ഇതില്‍പ്പരം അനുയോജ്യമായ ഒരു അവസരം ഇനി കിട്ടാനുമില്ല.

ഭാരതം ഒന്നട&#335