ഐസലേഷൻ വാർഡിൽ ചികിത്സയ്ക്കിടെ മരിച്ചയാൾക്ക് കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചു

0

കണ്ണൂർ ∙ മലേഷ്യയിൽ നിന്നെത്തി കൊറോണ ഐസലേഷൻ വാർഡിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യന്നൂർ സ്വദേശി ജൈനേഷിന് (36) കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രണ്ടാം പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മലേഷ്യയിൽ നിന്നെത്തി കൊച്ചി ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന യുവാവ് കേരളത്തിൽ കൊറോണ ഭീതി പരാതിയിരുന്നു. യുവാവിന് വൈറൽ ന്യൂമോണിയയാണെന്നാണ് കണ്ടെത്തൽ.