രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 കോവിഡ് കേസുകള്‍

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,593 കൊവിഡ് കേസുകൾ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 595504593 ആയി.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 65 ശതമാനം കേസുകൂളും കേരളത്തിൽ നിന്ന്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 13,383 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂർ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസർഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 19,584 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1814, കോഴിക്കോട് 1601, എറണാകുളം 1531, പാലക്കാട് 1010, മലപ്പുറം 1457, കൊല്ലം 1098, തിരുവനന്തപുരം 740, ആലപ്പുഴ 768, കണ്ണൂർ 639, കോട്ടയം 629, വയനാട് 372, പത്തനംതിട്ട 352, കാസർഗോഡ് 252, ഇടുക്കി 229 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.