വന്ദേ ഭാരത്: പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍

0

അബുദാബി: വന്ദേ ഭാരത് ദൗത്യത്തിന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള സര്‍വ്വീസുകളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ടിക്കറ്റ് വില്‍പ്പന എന്നുമുതലാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

79 വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്. ഷാര്‍ജയില്‍ നിന്ന് ഒരു വിമാനവും പട്ടികയിലുണ്ട്. എന്നാല്‍ അബുദാബിയില്‍ നിന്ന് വിമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ദുബായില്‍ നിന്ന് 27ഉം ഷാര്‍ജയില്‍ നിന്ന് 11ഉം വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. കോഴിക്കോട്-11, കൊച്ചി -14, തിരുവനന്തപുരം- ഏഴ്, കണ്ണൂര്‍-6 എന്നിങ്ങനെയാണ് സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.