കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ 4 പേർ മരിച്ചു

0

കൊല്ലം: 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ നാല് തൊഴിലാളികൾ മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു. കൊല്ലം കുണ്ടറ പെരുമ്പുഴ കോവില്‍ മുക്കിൽ രാവിലെ 10 മണിയോടെയാണ് സംഭവം.

കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറിൽ കുടങ്ങിയത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു.സംഭവസ്ഥലതുനിന്നും ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഴഞ്ഞു വീണ ഫയർഫോഴ്സ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കിണറിനുള്ളിലെ ഓക്സിജന്റെ അഭാവം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം .നൂറടിയോളം താഴ്ച്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.