തൃശ്ശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം

0

തൃശ്ശൂര്‍: വാണിയംപാറയിലും പെരിഞ്ഞനത്തുമായി ഉണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാല് മരണം. തൃശൂർ വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല, ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30നായിരുന്നു അപകടമുണ്ടായത്.

പെരിഞ്ഞനത്ത് സ്കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.