ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്ന് വീണു: നാല് മരണം

ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്ന് വീണു: നാല് മരണം
169645-10201448

ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. യു.കെ.രജിസ്‌ട്രേഷനുള്ള ഡിഎ-42 എന്ന നാല് സീറ്റുകളുള്ള വിമാനമാണ്  തകര്‍ന്നത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമടക്കം  വിമാനത്തിനുള്ളിലുണ്ടായിരുന്ന4 പേരാണ് മരിച്ചതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ കണക്കുകള്‍ ശേഖരിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അരമണിക്കൂറോളം തടസ്സപ്പെട്ടു. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 7.45 മുതല്‍ 8.20 വരെയാണ് സര്‍വീസുകള്‍ തടസ്സപ്പെട്ടത്.

പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായെന്നും സര്‍വീസുകള്‍ പതിവുപോലെ നടക്കുന്നുണ്ടെന്നും ദുബായ് മീഡിയ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം