ഇന്ന് ഗാന്ധി ജയന്തി

0

ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു. ഇതേ ദിവസം ലോകമെമ്പാടും International Day of Non-Violence ആയി ആചരിക്കുന്നു. മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി (  മഹാത്മാഗാന്ധി ) ഇന്ത്യയിലെ ഗുജറാത്ത്‌ സംസ്ഥാനത്തിലെ പോര്‍ബന്ദര്‍ എന്ന ഗ്രാമത്തില്‍ 1869 ഒക്ടോബര്‍ 2 ന് ജനിച്ചു. കരംചന്ദ് ഗാന്ധിയും പുത്-ലിബായി ഗന്ധിയുമാണ് മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസം രാജ്ക്കൊട്ടിലായിരുന്നു. നിയമ പഠനത്തിനായി 1888-ല്‍ ഇംഗ്ലണ്ടില്‍ പോകുകയും 1891 ല്‍ High court of London-ല്‍ വക്കീലായി ജോലി ചെയ്തു. 1893 മുതല്‍ 1914 വരെ Civil Rights Movement മായി സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നു. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അതിശക്തമായി പ്രവര്‍ത്തിച്ചു. 1920 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃനിരയില്‍ അണിനിരന്ന് പ്രവര്‍ത്തിച്ചു. ഭാര്യ കസ്തൂര്‍ബാ ഗാന്ധി.

മഹാത്മാഗാന്ധി, ബാപ്പു, ഗാന്ധിജി എന്നീ വിളിപ്പേരില്‍ അറിയപ്പെടുന്നു. ലളിതമായ ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്‍റെ. സ്വന്തമായി ചര്‍ക്കയില്‍ തുന്നിയ ഖദര്‍ വസ്‌ത്രങ്ങള്‍ ആയിരുന്നു ധരിച്ചത്. നിരവധി തവണ ജയില്‍വാസമനുഭവിക്കുകയും മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്തു.

സ്ത്രീകളുടെ മൌലികാവകാശങ്ങള്‍, മതസൗഹാര്‍ദ്ദം തുടങ്ങിയ ഒട്ടനവധി രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരാജ്, തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആക്രമണ സമരങ്ങള്‍ ഒഴിവാക്കി സമാധാനവും ഉപവാസത്തിലും അധിഷ്ഠിതമായ സമരങ്ങളായിരുന്നു നടത്തിയത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ 1930 –ല്‍ നടന്ന ഉപ്പ് സത്യാഗ്രഹം, 400 കിലോമീറ്റര്‍ നീണ്ട ദണ്ഡിയാത്ര തുടങ്ങിയ നിരവധി സത്യാഗ്രഹങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്.   

1947 ആഗസ്ത് 15 –ന് ഇന്ത്യ സ്വാതന്ത്ര്യം നേടി ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോള്‍ ഗാന്ധിജി ഏറെ ദുഖിച്ചു. 1948 ജനുവരി 30-നു തന്‍റെ എഴുപത്തിയെട്ടാം വയസ്സില്‍ വെടിയേറ്റു മരിച്ചു. ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

ലോകരാജ്യങ്ങള്‍ ഇന്നും ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാന്ധിജി. ഗാന്ധിജയന്തിദിനം സേവനദിനം കൂടിയാണ്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ഇതേ ദിനമാണ്. രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനും, സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയെ നമുക്ക് സ്മരിക്കാം.

ഏവര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ഗാന്ധിജയന്തി ആശംസകള്‍ .