ക്ലാസ് മുറികള്‍ ദേശീയ ലക്ഷ്യങ്ങളുടെ മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുവാന്‍: ഗോപിനാഥ് പിള്ള

0


എമര്‍ജിംഗ് കേരള 2012  ന്‍റെ വളരെ പ്രധാനപ്പെട്ട ഈ വിഭാഗത്തില്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഷയത്തില്‍ സംസാരിക്കാന്‍ എന്നെ ക്ഷണിച്ചതിലൂടെ  ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ഒരു അദ്ധ്യാപനായിട്ടാണ് ഞാന്‍ എന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ട് വര്‍ഷം ഒരു കോളേജില്‍ ഞാന്‍ പഠിപ്പിച്ചു. അദ്ധ്യാപകവൃത്തിയോട് എനിക്കുള്ള സ്നേഹത്തിനും ആദരവിനും ഇപ്പോഴും ഒരു കുറവും ഇല്ല.

എനിക്ക് അനുവദിച്ചിട്ടുള്ള പത്ത് മിനിറ്റില്‍ സിംഗപ്പൂരിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം സിംഗപ്പൂരിലെ ഞങ്ങളുടെ അനുഭവങ്ങള്‍ കേരളത്തിന് ഉപയുക്തമാണെന്നു  ഞാന്‍ കരുതുന്നു.

കേരളത്തിനും സിംഗപ്പൂരിനും വിദൂരമായ ചില സമാനതകള്‍  ഉണ്ട്. തീരഭൂമിയും ചൂടുള്ള കാലാവസ്ഥയും രണ്ടിടത്തും ഉണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ നാനാ ജാതി മതസ്ഥരായ ജനസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന ദീര്‍ഘമായ ഒരു ബഹുസ്വര സാംസ്കാരിക പാരമ്പര്യം ആണ് രണ്ടിടത്തും ഉള്ളത്.  ഉന്നത സാമ്പത്തികോത്പാദന ശേഷിയുള്ള പെട്രോളിയം, കല്‍ക്കരി മറ്റു ധാതു ദ്രവ്യങ്ങള്‍ മുതലായവയുടെ അഭാവം മൂലം പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചുള്ളതല്ലാത്ത സാമ്പത്തിക നയങ്ങള്‍  വികസിപ്പിച്ചെടുക്കേണ്ടത് ഈ രണ്ടിടങ്ങളിലും ആവശ്യമാണ്‌. അതിനാല്‍ ഇക്കാര്യത്തില്‍ മനുഷ്യവിഭവ ശേഷിക്കു നിര്‍ണായകമായ പങ്കാണുള്ളത് .

പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ സിംഗപ്പൂരിനെ അപേക്ഷിച്ച് കൂടുതല്‍ സമൃദ്ധമാണ്‌ കേരളം. അതിനാല്‍ത്തന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ ആളുകളുടെ പ്രവര്‍ത്തന ക്ഷമതയെ പരമാവധി വികസിപ്പിച്ചെടുക്കാന്‍ പാകത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളതാണ്‌.. ചിലപ്പോള്‍ അമിതമായ ആസൂത്രണം ചെയ്യേണ്ടി വരുന്നുവെങ്കിലും അച്ചടക്കമുള്ള ഒരു ചെറിയ രാജ്യം ആയതിനാല്‍ തെറ്റുകള്‍ വേഗത്തില്‍ ഭംഗിയായി തിരുത്തുവാനും അങ്ങനെ വലിയ കുഴപ്പങ്ങള്‍ വരാതെ തടയുവാനും നമുക്ക് കഴിയുന്നു. പൂര്‍ണ കാര്യക്ഷമതയോടെ ഒരു യുവാവിന്‍റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ ചില മൂല്യങ്ങള്‍  പ്രദാനം ചെയ്യേണ്ടതുണ്ട്. സഹിഷ്ണുത,  കാര്യക്ഷമത,  സാമൂഹ്യ പ്രതിബദ്ധത, (മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഉള്ള കര്‍ത്തവ്യനിര്‍വഹണം   തുടങ്ങിയ) കുടുംബ മൂല്യങ്ങള്‍ ഇവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു.

പ്രായോഗിക തലത്തില്‍ വിവരിച്ചു ആവര്‍ത്തിച്ചു ഉറപ്പിക്കേണ്ടുന്ന ചില മൂല്യങ്ങളെപ്പറ്റി പറയാം. ഉദാഹരണമായി സഹിഷ്ണുത. നാം ഒരു ബഹുവര്‍ണ സമൂഹമായാതിനാല്‍ പരസ്പരസഹിഷ്ണുത പുലര്‍ത്തേണ്ടത്  അനിവാര്യമാണ്. മാത്രമല്ല ജനബഹുലമായ ഒരു ചെറിയ ദ്വീപ്‌ ആണെന്നതിനാല്‍ പരസ്പരം മനസ്സിലാക്കി വിവിധ ജീവിതശൈലികളെ ഉള്‍ക്കൊള്ളാന്‍ ശീലിക്കേണ്ടതുണ്ട്‌. മറ്റൊരു ഉദാഹരണം മുതിര്‍ന്നവരുടെ കാര്യത്തിലുള്ള ശ്രദ്ധയാണ്. പ്രായം ആയിക്കൊണ്ടിരിക്കുന്ന ഒരു ജനസമൂഹം ആണ് ഇവിടെ ഉള്ളത്. വയസ്സായ ആളുകളെ സംരക്ഷിക്കുവാനുള്ള പൂര്‍ണമായ ഉത്തരവാദിത്തം രാജ്യത്തിനു മാത്രമായി ഏറ്റെടുക്കാന്‍ ആവില്ല.  മക്കള്‍ ആ ഉത്തരവാദിത്തം പങ്കു വയ്ക്കണം. ഞാന്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത് ക്ലാസ് മുറി എന്നത് അറിവ് പങ്കു വയ്ക്കാന്‍ മാത്രമല്ല ദേശീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുവാന്‍ ഉള്ളതാണ് എന്നതത്രേ.

സമയക്കുറവു മൂലം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മറ്റു രണ്ടു വശങ്ങള്‍ കൂടി  വേഗം വ്യക്തമാക്കുവാന്‍ എന്നെ അനുവദിക്കുക. വിദ്യാഭ്യാസത്തിന്‍റെ നിര്‍വചനം തന്നെ മാറ്റിയെഴുതുവാനാണ് നാം ശ്രമിക്കുന്നത്. തലമുറകളായി സ്കൂളിനെ ഭീതിയോടെയാണ് കുട്ടികള്‍ കാണുന്നത് എന്ന് മാത്രമല്ല പഠിക്കുന്നത് ഒരു ജോലിയാണെന്ന് നാം കരുതുകയും ചെയ്യുന്നു. പഠനം രസകരവും “ആയിരിക്കാം” എന്നല്ല, പഠനം രസകരം ആയിരിക്കണം.

ഈയൊരു വിടവിനെ തിരിച്ചറിഞ്ഞു അതിനെ നികത്തുവാനുള്ള കഠിന യത്നമാണ് സിംഗപ്പൂര്‍ വിദ്യഭ്യാസ് മന്ത്രാലയം ചെയ്യുന്നത്.  ഒരു പുതിയ പ്രവര്‍ത്തന അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട്  400 സ്കൂളുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍ 2010 -ല്‍ 700 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ ടെണ്ടര്‍ ആണ് സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയത്. 2014-ല്‍ നടപ്പാക്കേണ്ടുന്ന മൂന്നാമത്‌ മാസ്റ്റര്‍ പ്ലാനില്‍ ക്ലാസ്സ്‌ മുറിയിലെ മൊത്തം പഠന പ്രക്രിയയുടെ ഇരുപതു ശതമാനം സമയവും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കായി  ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആണുള്ളത്. ഞാന്‍ മുന്‍കയ്യെടുത്ത്    400 സ്കൂളുകളിലായി അഞ്ചു ലക്ഷത്തിലേറെ കുട്ടികള്‍ക്കും അവരുടെ അദ്ധ്യാപകര്‍ക്കും സ്വന്തം ഗെയിമുകള്‍ നിര്‍മ്മിച്ചു ക്ലാസ് മുറിയിലെ കമ്പ്യൂട്ടര്‍ സൌകര്യങ്ങളിലൂടെ പരസ്പരം പങ്കു വയ്ക്കാവുന്ന തരത്തില്‍ “ത്രീ ഡി ഹൈവ്” എന്ന പേരില്‍ ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കുവാന്‍  വേണ്ടി “പ്ളേ വെയര്‍ സ്റ്റുഡിയോസ്" എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്.

നമ്മുടെ  വിദ്യാഭ്യാസ  സമ്പ്രദായത്തിന്‍റെ  രണ്ടാമത്തെ പ്രത്യേകത  സാങ്കേതിക പരിശീലനം ആണ്. ഈ സമ്പ്രദായത്തിലെ സ്ട്രീമിംഗ് എന്ന രീതിയെ പല വിദ്യാഭ്യാസ വിദഗ്ദ്ധരും വിമര്‍ശിച്ചിട്ടുണ്ട്. ഈ രീതിയിലൂടെ  അക്കാദമിക്  പഠനത്തില്‍ താല്പര്യം കുറഞ്ഞ കുട്ടികളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ജോലി സമ്പാദിക്കുവാന്‍ പ്രാപ്തരാക്കുന്നു. ഈ തൊഴില്‍ പരിശീല സ്കൂളുകളില്‍ നിന്നും അതിനേക്കാള്‍ ഉന്നതമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അവരെ മാറ്റുന്നു. അതിനു ശേഷം കുറേക്കൂടി ഉന്നതമായ പോളി ടെക്നിക്കുകളില്‍  ഇവര്‍ക്ക് പരിശീലനം നല്‍കുന്നു. പോളിടെക്നിക്ക് ഡിപ്ലോമയും തൊഴില്‍ വൈദഗ്ധ്യവും ആര്‍ജ്ജിച്ച്  കഴിഞ്ഞു ഇവര്‍ക്ക് ബിരുദം നേടാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് ബിരുദം എടുക്കുവാന്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കും.  ഉന്നത മൂല്യ ശ്രേണിയിലുള്ള ഉത്പാദന മേഖലയില്‍ ഇത്തരം ആളുകളെ വലിയ തോതില്‍ ആവശ്യമുണ്ട്. ഹൈസ്കൂള്‍തലം മുതല്‍ സര്‍വ്വകലാശാലാതലം വരെ ഇത്തരം പരിശീലനത്തിലൂടെ കടന്നു വന്നവര്‍ക്ക് തൊഴില്‍ദാതാക്കള്‍ മുന്‍ഗണന നല്‍കുന്നു.

ഉന്നത നിലവാരത്തിലുള്ള സാങ്കേതിക പരിശീലനത്തിന്‍റെ വന്‍ തോതിലുള്ള   ആവശ്യകത ഇന്ത്യയിലുണ്ട്. ദേശീയ തലസ്ഥാന മേഖലയായ ഡല്‍ഹിയില്‍ ഉന്നത നിലവാരത്തിലുള്ള ഒരു പരിശീലന സ്ഥാപനം പടുത്തുയര്‍ത്തുവാന്‍ വേണ്ടി സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കെഷനുമായി ഡല്‍ഹി സര്‍ക്കാര്‍ ഒരു കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ ആണ് ഇത