ജഗ്ജിത് സിങ്ങിന്‍റെ ഓര്‍മക്കായി സിംഗപ്പൂരില്‍ സംഗീതക്കച്ചേരി

0

സിംഗപ്പൂര്‍ :അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത് സിങ്ങിന്‍റെ  ഓര്‍മക്കായി സിംഗപ്പൂരില്‍ സംഗീതക്കച്ചേരി നടത്തി. ഗസല്‍ ഗായകന്‍ അനൂപ് ജലോട്ടയും ഇന്ത്യക്കാരായ ആയിരക്കണക്കിന് ശ്രോതാക്കളും ജഗ്ജിത് സിങ്ങിന്‍റെ  ആദ്യ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു. ജഗ്ജിത് ആലപിച്ച നിരവധി ഗസലുകള്‍ അവതരിപ്പിച്ച ജലോട്ട ഗീതയിലെ ഏതാനും ഭാഗങ്ങള്‍ ഭജന്‍ രൂപത്തിലും ആലപിച്ചു.

 
അനുസ്മരണത്തിനായി സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരികളില്‍ ആദ്യത്തേത് ഒക്ടോബര്‍ 10ന് മുംബൈയില്‍ അരങ്ങേറിയിരുന്നു. ഗസല്‍ ചക്രവര്‍ത്തിയുടെ ഭാര്യ ചിത്ര ദത്തയുടെ നേതൃത്വത്തില്‍ ഇന്ന് ദല്‍ഹിയില്‍ കച്ചേരി നടക്കും. 2011 ഒക്ടോബര്‍ 10നായിരുന്നു ജഗ്ജിത് സിങ്ങിന്‍റെ  മരണം.