പ്രകാശ്‌ സിംഗ്ടെല്‍ ടാലന്‍റ് കോംപറ്റീഷന്‍ ജേതാവ്‌

0

സിംഗപ്പൂരിലെ മുഖ്യ ടെലികോം കമ്പനിയായ സിംഗ്ടെല്‍ സംഘടിപ്പിച്ച ടാലന്‍റ് കോംപറ്റീഷനില്‍ മലയാളി ഗായകന്‍ പ്രകാശ് ജേതാവായി. ചൈനീസ് ഭാഷയില്‍ മനോഹരമായി ആലപിച്ച ഗാനമാണ് പ്രകാശിനെ ടാലന്‍റ് കോംപറ്റീഷന്‍ ജേതാവാക്കിയത്‌.

ഐറ്റം നമ്പറായ തമിഴ്‌ ഗാനമാലപിച്ചു തുടങ്ങിയ പ്രകാശ്‌, ചൈനീസ് ഗാനമാലപിച്ചു തുടങ്ങിയതോടെ കാണികള്‍ ഒന്നടങ്കം ആവേശഭരിതരാകുകയായിരുന്നു. ഒരു ഇന്ത്യന്‍ ഗായകന്‍ ചൈനീസ് ഗാനം അതിന്‍റെ മനോഹാരിത മങ്ങാതെ പാടി ഫലിപ്പിച്ചത് ചൈനീസ് കാണികളില്‍ ആവേശവും അത്ഭുതവും ഉണര്‍ത്തി.

നിരവധി ചൈനീസ് ഗായകരെ പിന്തള്ളി കൈവരിച്ച ഈ വിജയത്തിനു സമ്മാനത്തുകയെക്കാള്‍ ഏറെ നിറവേകുന്നുണ്ട്‌

മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി ഓണക്കാലത്ത്‌ സിംഗപ്പൂര്‍ മലയാളി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യമാണ് പ്രകാശ്‌.

കഴിവുകള്‍ തെളിയിക്കാന്‍ പൊതുവേ അവസരങ്ങള്‍ കുറവായ  സിംഗപ്പൂരില്‍ പ്രകാശിന്‍റെ ഈ നേട്ടം, മറ്റ് യുവഗായകര്‍ക്കെല്ലാം പ്രോത്സാഹനമാകും.

ഇനിയും നിരവധി അവസരങ്ങള്‍ പ്രകാശിനെ തേടിയെത്തെട്ടെ എന്ന് ആശംസിക്കുന്നു..

Prakash performing at Singtel Talent Competition: Devuda & Wa wan tee ( Hokkien Song)