ദീപാവലി ആശംസകള്‍

0

ചിരാതുകളില്‍ ദീപങ്ങളുടെ നിരയൊരുക്കി ദിപാവലി എത്തി. വെളിച്ചത്തിന്‍ നിര ഒരുക്കി വിശ്വാസ പെരുമയില്‍ നാടും വീടും ദീപനാളങ്ങള്‍ കൊളുത്തി നാളെ ദിപാവലിയുടെ അവസാന നാള്‍ കൊണ്ടാടും.

ശുദ്ധവൃത്തി വരുത്തിയ വീടുകളില്‍ നിരയായി കത്തിച്ചു വച്ചിരിക്കുന്ന ദിപങ്ങള്‍ ഐശ്വര്യ ദേവതയായ ലക്ഷ്മിയെ വീട്ടില്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് എന്നാണ് വിശ്വാസം.  പടക്കങ്ങള്‍ കത്തിച്ചു ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താന്‍ എന്നും വിശ്വാസം.

ഉത്തര ഇന്ത്യയില്‍ ആണ് ദിവാളി ( ദിപാവലി ) കൂടുതല്‍ വിശ്വാസങ്ങളില്‍ കൊണ്ടാടുന്നത്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തില്‍ തുടങ്ങി അഞ്ചു ദിവസങ്ങള് ആണ്  ദിവാളി യുടെ ആഘോഷ നാളുകള്‍. പതിമൂനാം നാള്‍ ദാന്വ്ധരിയുടെ ജന്മദിനമായ ധന്‍ തേരാ ആണ് തുടക്ക ദിവസം. ഈ നാള്‍ ധനവുമായി ബന്ധപെട്ടതാണ്, അതിനാല്‍ അവയുടെ വാങ്ങല്‍ ഈ നാളില്‍ ഐശ്വര്യമാണ്. ചില സ്ഥലങ്ങളില്‍ പന്ത്രണ്ടാം നാളില്‍ ഗോക്കളെ പൂജിച്ചും ആഘോഷങ്ങള്‍ തുടങ്ങാറുണ്ട്‌. നരകാസുര വധവുമായി ബന്ധപെട്ട് പതിനാലാം നാള്‍ നരക ചധുര്‍ദി യായും കൊണ്ടാടും. പതിനഞ്ചാം നാള്‍ ലക്മിയെ പൂജിക്കാന്‍ ഉള്ളതാണ്. ദിപ കാഴ്ചയുമായി എല്ലാരും ദേവിയെ സ്വീകരിക്കാന്‍ ഒരുങ്ങും. ഗോവര്‍ധന പൂജയായും ആഘോഷം കൊണ്ടാടും. യമ ദ്വിതിയ ദിനത്തോടെ ദിവാളി അവസാനിക്കും.
തമിഴ്‌ നാട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പൊലിമയുണ്ട്.
തെക്കന്‍ കേരളത്തില്‍ മാത്രമാണ് ദിപാവലി കൂടുതല്‍ പ്രാധാന്യത്തോടെ കൊണ്ടാടുന്നത്. പലഹാരങ്ങള്‍ ഉണ്ടാക്കിയും, ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ആഘോഷം ഒത്തുകൂടലിന്‍റെ മധുരം ഒരുക്കുമ്പോള്‍ രാവുകള്‍ ദീപകാഴ്ച് ഒരുക്കി പടക്കങ്ങളും പൂത്തിരികളുമായി വര്‍ണ്ണ മധുരമുള്ളതാകുന്നു.. ദീപാവലി നാളില്‍ ഭവാനി അഷ്ടകവും മീനാക്ഷി പഞ്ച രക്നവും ചെല്ലുന്ന അമ്മമാര്‍ ഇന്നും കേരളത്തിലെ സമ്പല്‍ കാഴ്ചയാണ്.

ജനബാഹുല്യതിന്‍റെ പത്തുഭാഗം ഇന്ത്യകാരായ സിംഗപ്പൂര്‍ ദിപാവലി അതി ബഹുലമായാണ് കൊണ്ടാടുന്നത് . ലിറ്റില്‍ ഇന്ത്യ സെരന്ഗൂന്‍ റോഡ്‌ വിസ്മയ ലോകം പോലെ ദീപ കാഴചയില്‍ മുങ്ങിയിരിക്കുയാണ്. ദീപാവലി  ഫെയര്‍ എല്ലാ ആള്‍ക്കാരെയും ആകര്‍ഷിച്ചു വരുന്നു. എല്ലാ വര്‍ഷവും ദീപാവലി വന്‍പിച്ച് ആഹ്ലാദ തിമിര്‍പ്പോടെ കൊണ്ടാടപെടുന്നു.

എല്ലാവര്‍ക്കും പ്രവാസി എക്സ്പ്രസ്സ്‌ ദീപാവലി ആശംസകള്‍ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.