സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ഇനിമുതല്‍ കൊച്ചിയില്‍ തല്‍സമയ വിസ

0

കൊച്ചി :കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ തല്‍സമയ വിസ (വിസ ഓണ്‍ അറൈവല്‍  ‍) സംവിധാനം വരുന്നു. ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. തല്‍സമയ വിസാസംവിധാനം ഉണ്ടെന്ന് കരുതി സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി വിദേശ വിനോദ സഞ്ചാരികള്‍ കൊച്ചിയിലെത്തുന്നുണ്ട്. ഇവരെ മടക്കിവിടുകയാണ് ചെയ്യുന്നത്. വിസ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം നിരവധി സിംഗപ്പൂര്‍ പൗരന്മാര്‍ ദൈവത്തിന്‍റെ സ്വന്തം നാട് സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാറ്റി വയ്ക്കുന്നത് ഇന്തോനേഷ്യ ,തായ്‌ ലാന്‍ഡ്‌ ,മലേഷ്യ പോലുള്ള രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തി വരുകയാണ് ചെയ്യുന്നത് .കേരളത്തില്‍ ആദ്യമായാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ മാത്രമെ തല്‍സമയ വിസാ സംവിധാനമുള്ളൂ. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഡിസംബര്‍ മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകും. 13 രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മാത്രമേ തല്‍സമയ വിസ ലഭിക്കൂ. നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി മൂന്നുമാസം വരെയാണ് വിസ അനുവദിക്കുക. 
 
വിയറ്റ്‌നാം, കംബോഡിയ, ഫിന്‍ലാന്‍ഡ്, ഇന്തോനേഷ്യ, ജപ്പാന്‍, ലാവോസ്, മ്യാന്‍മാര്‍, ലക്‌സംബര്‍ഗ്, ന്യൂസിലാന്‍ഡ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കേ ഇന്ത്യയില്‍ തല്‍സമയ വിസ ലഭിക്കൂ. 
 
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്.ആര്‍.ആര്‍.ഒ.) മുഖേനയാണ് വിസ അനുവദിക്കുക. വിമാനത്താവളത്തിലെ ആഗമന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് സമീപം തല്‍സമയ വിസ അനുവദിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ തുറക്കുമെന്ന് എഫ്.ആര്‍.ആര്‍.ഒ. രാജഗോപാല്‍ പറഞ്ഞു. 
 
ഇതുമൂലം വരും വര്‍ഷങ്ങളില്‍ കൊച്ചിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എന്നതില്‍ വന്‍ വര്‍ധന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.