പ്രശസ്ത ഹസ്തരേഖാ വിദഗ്ധന്‍ ജയപ്രകാശ്‌കുട്ടി സിംഗപ്പൂരില്‍

0

പ്രശസ്ത ഹസ്ത രേഖാ വിദഗ്ധനായ ജയപ്രകാശ്‌കുട്ടി സിംഗപ്പൂര്‍-മലേഷ്യ സന്ദര്‍ശനത്തില്‍. ഹസ്തരേഖാശാസ്ത്രത്തിലും ആളുകളുടെ ശബ്ദം ശ്രവിച്ചുമുള്ള ഭാവിപ്രവചനങ്ങള്‍ക്ക് ലോകപ്രശസ്തനാണ് ഇദ്ദേഹം. ലോകപ്രശസ്ത ഹസ്തരേഖാ വിദഗ്ദനായിരുന്ന ടി.എം.ആര്‍ കുട്ടിയുടെ മകനായ ജയപ്രകാശ്കുട്ടി അച്ഛന്‍റെ പാത പിന്തുടരുകയായിരുന്നു.

ലോക റെക്കാര്‍ഡ് ലക്ഷ്യമിട്ടുകൊണ്ട് A-Z അക്ഷരങ്ങളില്‍ തുടങ്ങുന്ന എല്ലാ രാജ്യങ്ങളിലും സന്ദര്‍ശിച്ച് അവിടെയുള്ളവരുടെ ഭാവി പ്രവചനങ്ങള്‍ നടത്തുന്നതിന്‍റെ ഭാഗമായിട്ടായാണ് സിംഗപൂര്‍-മലേഷ്യ യില്‍ എത്തിയത്.

ലോകത്തിന്‍റെ പലകോണില്‍ നിന്നും നിരവധിപേര്‍ ഭാവിപ്രവചനങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട്. ഇവര്‍ക്ക് പ്രവചങ്ങള്‍ക്ക് പുറമേ ആശ്വാസ വാക്കുകളും തന്‍റെ കുലദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യാറുള്ളതെന്ന് ജയപ്രകാശ്കുട്ടി വ്യക്തമാക്കി. സിംഗപൂര്‍-മലേഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡിസംബര്‍ മൂന്നിനു സ്വദേശത്തേക്ക് തിരിക്കും.

ജയപ്രകാശ്‌കുട്ടിയെ നേരില്‍ കാണുവാന്‍ ബന്ധപ്പെടുക, email: [email protected] or Visit website: www.palmjyothisham.com