സംഗീത പെരുമഴ തീര്‍ത്ത് ജെന്നിഫര്‍ ലോപസ്

0
Photo: Rajaneesh

സിംഗപ്പൂര്‍: പതിനയ്യായിരത്തോളം ആരാധകര്‍ മഴയെ വകവെക്കാതെ ആവേശപൂര്‍വ്വം കാത്തുനിന്നത് വെറുതെയായില്ല. ഒന്നര മണിക്കൂര്‍ താമസിച്ചാണ് തുടങ്ങിയതെങ്കിലും ‘ഗാര്‍ഡന്‍സ് ബൈ ദ ബേ’–യിലുള്ള ഓപ്പണ്‍ തീയേറ്റര്‍ ‘ദ മെഡോ’-യില്‍ തിങ്ങി നിറഞ്ഞ ആരാധകരെ ആനന്ദ ലഹരിയില്‍ നൃത്തമാടിച്ചു ജെന്നിഫര്‍ ലോപസ്.

ഡാന്‍സ് എഗെയിന്‍ എന്ന സംഗീത നിശയുമായി എത്തിയതായിരുന്നു ലോപസ്. ആദ്യമായിട്ടാണ് ജെന്നിഫര്‍ ലോപസിന്‍റെ കണ്‍സേര്‍ട് സിംഗപ്പൂരില്‍ അരങ്ങേറുന്നത്.

ചടുലമായ നൃത്തച്ചുവടുകളുമായി ഗാനമാലപിച്ച ജെന്നിഫര്‍ ലോപസിന്‍റെ സംഗീതനിശ ആയിരങ്ങള്‍ക്ക് അനുഭൂതിയായി. പുതിയതും പഴയതുമായി നിരവധി ഹിറ്റുകള്‍ കോര്‍ത്തിണക്കിയാണ് ‘ഡാന്‍സ് എഗെയിന്‍’ കണ്‍സേര്‍ട്  ചിട്ടപ്പെടുത്തിയത്. ലോപസിനോപ്പം നൃത്തംവെച്ച കാണികള്‍ ചാറ്റല്‍മഴയില്‍ കുതിര്‍ന്ന ഗ്രൌണ്ട് ചെളിക്കുളമാക്കുകയായിരുന്നു.
 
ജെന്നിഫര്‍ ലോപ്പസ് ഡാന്‍സ്‌ എഗെയിന്‍ കണ്‍സേര്‍ട് തികച്ചും ആസ്വാദ്യകരമായിരുന്നു. ഇനിയുമെന്നാണൊരു ലോപസ് കണ്‍സേര്‍ടില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക എന്ന ആത്മഗതത്തോടെയാണ് പലരും ‘ദ മെഡോ’ വിട്ടിറങ്ങിയത്.