ഈണം മായാത്ത സിത്താര്‍ തന്ത്രികള്‍

0

തന്ത്രികളുടെ ഉസ്താദ് ആയിരുന്നു ആ പണ്ഡിറ്റ്‌. സിത്താര്‍ എന്ന  തന്ത്രി വാദ്യത്തിന്റെ പര്യായമായിരുന്ന രവിശങ്കര്‍. സിത്താറില്‍ മാറ്റി വയ്ക്കാനാവാത്ത നാമമായി ലോകത്തിന്‍ മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി നിന്ന നാദ ഉപാസകന് ലോകം പ്രണാമം അര്‍പ്പിച്ചു.

വാരണാസിയില്‍ ജനിച്ച ഈ കലാകാരന്‍ ബാല്യം നൃത്യ സുന്ദരമായിരുന്നു. ജേഷ്ഠസഹോദരന്‍ ഉദയ ശങ്കറിനോപ്പം. പിന്നീട് ലോകം ചുറ്റി  ബ്രിട്ടനിലേക്ക്.പതിനെട്ടാം വയസുമുതല്‍ സിത്താറിന്റെ തന്ത്രികലുമായി കൂട്ടുകെട്ടി. ഉസ്താദ് അലാവുദ്ധിന്‍ ഖാന്റെ ശിഷ്യനായി. മുപ്പതിലേറെ രാഗങ്ങളുടെ സൃഷ്ടാവായ  രവിശങ്കര്‍ യുവാവായിരിക്കുംപോള്‍ തന്നെ ആദ്യ രാഗം സൃഷ്ടിച്ചു.ഈ ശക്തിയാകാം പഥേര്‍ പാഞ്ചാലിയും, അത്റെന്ബെറോയുടെ ഗാന്ധിയിലും സംഗീത തരംഗം ഉണ്ടാകാന്‍ ഉസ്ടാതിനു ഊര്‍ജം നല്‍കിയത് .

കര്‍ണാട്ടിക് മ്യൂസിക്‌ ഉത്തരേന്ത്യന്‍ രീതിയുമായി ചേര്‍ത്ത്, ഇന്ത്യന്‍ സംഗീതത്തെ വിദേശ രാജ്യങ്ങളില്‍ പ്രചാരം നല്‍കാന്‍ രവിജി കൂടുതല്‍ തല്പരന്‍ ആയിരുന്നു. ലോക പ്രശസ്ത വയലിന്‍ വിദ്വാന്‍ യാഹുടി മെനുഹിനുവുമായി ഉള്ള പരിചയം ഉസ്താദിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. ഇത് വെസ്റ്റ് മീറ്റ്‌ ഈസ്റ്റ്‌ എന്ന ആല്‍ബത്തിലെക്കും ഗ്രാമി അവാര്‍ഡ് ലേക്കും  വഴി തെളിച്ചു.

ദേശ് രാഗവും മേഘമല്‍ഹാറും ഉണരുന്ന സിതാര്‍ രവിശങ്കറിന്റെ ഹൃദയ താളം മിടിക്കുന്നതായിരുന്നു. വിരല്‍ തൊട്ടാല്‍ വിഹായഹില്‍ വിസ്മയം തീര്‍ക്കുന്ന നാദപെരുമ കണ്ണടച്ചിരുന്നാല്‍ മനം നിരക്കുന്ന ഒന്നായിരുന്നു. അത് തന്നെ ആയിരുന്നു അവസാന നാളുകളില്‍ പോലും  ഈസ്റ്റ്‌ കൊണ്ട് വെസ്റ്റ് ജനതയെ  പിടിച്ചിരുത്താന്‍ ആ കലാകാരന് കഴിഞ്ഞത്. ബീറ്റില്‍സ് അംഗമായ ജോര്‍ജ് ഹാരിസണ്‍ രവിശങ്കരിന്റെ കടുത്ത ആരാധകനായി കൊല്കത്തെയില്‍ വന്നു അദ്ധേഹത്തെ കണ്ടു.

ബീറ്റില്‍സ് ഗാനങ്ങള്‍ പലതും സിത്താറിന്റെ മാസ്മരിക നാദം നെഞ്ചില്‍ ഏറ്റുവാങ്ങാന്‍ മറ്റൊരു കാരാണം ഇല്ല. റിവോള്‍വര്‍ എന്ന ആല്‍ബത്തിലെ ലവ് ടു യൂ എന്ന ഗാനം തന്നെ ധാരാളം. ബീടില്സിലൂടെ രവിജിയും സിത്താറും ഇന്ത്യന്‍ സംഗീതവും വെസ്റ്റ് പിടിച്ചടക്കുകയായിരുന്നു . ഇന്ത്യന്‍ സംഗീതത്തിനു ഒരു വിദേശ അംബാസിടെറായി പണ്ഡിറ്റ്‌ രവിശങ്കര്‍.

ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ മുദ്ര ഗാനമായി വന്ന, രവിശങ്കര്‍ ഈണമിട്ട “സാരെ ജാഹാ സെ അച്ചാ “ എന്നാ ഗാനം ഇന്ത്യയിലെങ്ങും മുഴങ്ങി.
പുരസ്കാരങ്ങള്‍ ഒരിക്കലും ഒരുതരം ജാടകള്‍ക്കും കാരണമാക്കാത്ത കലയുടെ കാരണവരെ തേടി ഒത്തിരി പുരസ്കാരങ്ങള്‍ എത്തി. ഭാരതരത്ന,പത്മ ഭൂഷന്‍, പത്മവിഭൂഷ ന്‍, മാഗ്സസെ,യുനെസ്കോ , കാളിദാസ, ഗ്രാമി, വലുതും ചെറുതുമായി പിന്നെ കുറെ ഏറെ .

ഓരോ തീരത്തും ഓരോ പെണ്‍കൊടികള്‍ തനിക്കായി കാത്തിരിന്നു എന്ന് പറഞ്ഞിട്ടുള്ള പണ്ഡിറ്റ്‌ രവിശങ്കര്‍ നാല് സ്ത്രീകളുമായി ജീവിതം പങ്കിട്ടു.
പ്രശസ്തരായും അല്ലാതെയും കുറെ മക്കളും ഈ സ്നേഹ നിധിയായ അച്ഛനുണ്ട്‌. നോര ജോണ്‍സും അനുഷ്കയും ഇതില്‍ മുമ്പില്‍. നോര ജോണ്‍സ. പത്തു വര്‍ഷത്തില്‍ ഒന്‍പതു ഗ്രാമി നേടി ഗീതാലി എന്ന ഈ മകള്‍. അനുഷ്ക, ഇന്ത്യയിലെ മ്യൂസിക്‌ യൂത്ത് ഐക്കനാണ്‍ .അനുഷ്കയുടെ അമ്മൂമ്മ  കൊല്ലംകാരിയാണ് എന്നതു  വഴി പണ്ഡിറ്റ്‌ രവിശങ്കര്‍  കുടുംബം മലയാളി ബന്ധവും നിലനിര്‍ത്തുന്നു.

മറന്നു പോകാതെ ഈ സിത്താരിന്റെ ഈണം ലോകമെമ്പാടും മൂടി നില്‍ക്കും. പഞ്ഞികെട്ടുപോലെ മുടിയും വശ്യമായ ചിരിയുമായി ചരിച്ചു പിടിച്ച സിത്താരുമായി പണ്ഡിറ്റ്‌ രവിശങ്കര്‍   ഒരു ചിത്രം പോലെ ഓരോ സംഗീത പ്രേമിയുടെയും കണ്മുന്നില്‍ ഉണ്ടാവും എന്നും.
 

Ravi Shankar – 90th Birthday – Sydney Opera House – Australia