ബീഹാറില്‍ വെള്ളപ്പൊക്കം – 44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

0

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി  44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളപ്പൊക്ക നിയന്ത്രണങ്ങള്‍ക്കായി എല്ലാവിധ സഹായങ്ങളും കേന്ദ്രം ബീഹാറിന് ഉറപ്പുനല്‍കി. എട്ടോളം ദേശീയ ദ്രുത കര്‍മ സേനകളെ സംഭവ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സായുധസേനകളുടെ സേവനവും  മറ്റു സര്‍വീസുകളും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഏതു സമയത്തും പ്രവചനാതീതമായ ദുരന്തം സംഭവിക്കാമെന്ന് വിദഗ്ദ്ധരും ഭരണകര്‍ത്താക്കളും മുന്നറിയിപ്പ് നല്‍കുന്നു.
   
നേഷണല്‍ ക്രൈസിസ് മാനെജ്മെന്‍റ് കമ്മിറ്റി അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന്, മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാവശ്യമായ ദുരിതാശ്വാസ കേമ്പുകള്‍ അടക്കമുള്ള   കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.