ഹലിമ യാക്കൂബ് സിംഗപ്പൂര്‍ പാര്‍ലമെന്‍റ് സ്പീക്കര്‍

0


സിംഗപ്പൂര്‍: സിംഗപ്പൂര്‍ പാര്‍ലമെന്‍റ് സ്പീക്കറായി ഹലിമ യാക്കൂബിനെ (58) തെരഞ്ഞെടുത്തു. ഒരു വനിത ഈ പദവി അലങ്കരിക്കുന്നത് ഇതാദ്യമായാണ്‌. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവരെ പ്രധാനമന്ത്രി ലീ സീന്‍ ലുങ് നേരിട്ട് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

2001 മുതല്‍ പാര്‍ലിമെന്റ് അംഗമാണ് അഭിഭാഷകയായ ഹലിമാ യാക്കൂബ്. നാഷണല്‍ യുനിവേര്സിടിയില്‍ നിന്നും LLM ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്.

കക്ഷി രാഷ്ട്രീയത്തിനതീതമായി എക്കാലവും നിലകൊള്ളുമെന്ന് പാര്‍ലമെന്റിനെ അഭിസംഭോധന ചെയ്യവേ ഹലിമാ യാക്കൂബ് പറഞ്ഞു

വിവാഹേതരബന്ധത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന്  മൈക്കല്‍ പാല്മര്‍ രാജി വച്ചതാണ് ഇടക്കാല സ്പീക്കറുടെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

Related Story: ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ സ്പീക്കര്‍ ആയേക്കും