ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സിംഗപ്പൂരിലും

0
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍

സിംഗപ്പൂര്‍: ഇന്ത്യയുടെ 64-ാമത് റിപ്പബ്ലിക് ദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു. ഗ്രേഞ്ച് റോഡിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ രാവിലെ ഒന്‍പതു മണിക്ക് ഇന്ത്യന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന ചടങ്ങില്‍ വെച്ച് ശ്രീ. രാഘവന്‍ ഉദ്ധരിച്ചു.

തുടര്‍ന്നു ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാ വിരുന്നും ഉണ്ടായിരുന്നു. നേരത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 24നു റിപ്പബ്ലിക് ഡേ റിസപ്ഷന്‍ ഇന്ത്യന്‍ ഹൈമ്മീഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നാനാ തുറകളില്‍നിന്നുമുള്ള പ്രമുഖ ഇന്ത്യക്കാരും ഇന്ത്യന്‍ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

(വിശദമായ വാര്‍ത്തയും ചിത്രങ്ങളും പ്രവാസി എക്സ്പ്രസ് പ്രിന്‍റ് എഡീഷനില്‍)