ചൈനീസ് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പാമ്പുകളിയുമായി ഗൂഗിള്‍

0

ലോകമെമ്പാടും ചൈനീസ് പുതുവത്സരം ആഘോഷിക്കുമ്പോള്‍ ഗൂഗിളിന് വെറുതെ ഇരിക്കാന്‍ പറ്റുമോ ? ലളിതമായ, അതെ സമയം ഉഗ്രന്‍ ഒരു "പാമ്പ് കളിയുമായി" ഗൂഗിള്‍ ഡൂഡില്‍ എത്തിയിരിക്കുന്നു. ചൈനീസ് വംശജര്‍ ധാരാളമുള്ള രാജ്യങ്ങളിലെ ഗൂഗിള്‍ സൈറ്റുകളിലാണ് ഗൂഗിള്‍ പുതിയ  ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. google.com.hk, google.com.my, google.com.sg തുടങ്ങിയ സൈറ്റുകള്‍ ഉദാഹരണം.എപ്പോഴും കിടിലന്‍ ഡൂഡിലുകള്‍ ഇറക്കി ഹിറ്റാക്കിയ ഗൂഗിള്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല.

അവധി കിട്ടി ചുമ്മാ ഇരിക്കുവല്ലേ, ഒന്ന് കളിച്ചു നോക്കിക്കേ. ഞാന്‍ കളിച്ചു ദാണ്ടെ, ഇത്രേം എത്തിച്ചു…