നടി സുകുമാരി അന്തരിച്ചു

0

ചെന്നൈ: പൊള്ളലേറ്റ്‌ ചികിത്സയില്‍ ആയിരുന്ന പ്രശസ്ത നടി സുകുമാരി അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ഷേത്ര ദര്‍ശ്ശനത്തിനിടെ വിളക്കില്‍ നിന്നു പൊള്ളലേറ്റ ഇവര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച സുകുമാരി എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തില്‍ ഡബ്‌ ചെയ്യുന്ന ഏക നടിയെന്ന പേരും നേടിയിട്ടുണ്ട്‌. നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സുകുമാരിയെ 2003ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.