സിനിമയില്‍ ചുവട് ഉറപ്പിക്കുന്ന അന്‍സാര്‍

0

ABC entertainment നിര്‍മ്മിക്കുന്ന “പാലക്കാട് മാധവന്‍” എന്ന തമിഴ് ചിത്രത്തിലെ ഒരു മുഖ്യവേഷത്തിലൂടെ അന്‍സാര്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. പത്മശ്രീ.വിവേക് നായകനും സോണിയ അഗര്‍വാള്‍ നായികയും ആകുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ഷീലയുടെ മകനായിട്ടാണ് അന്‍സാര്‍ അഭിനയിക്കുന്നത്.

സിനിമാ മോഹവുമായി കാമറ കോഴ്സ് പഠിക്കാന്‍ അഡയാര്‍ ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ പോകാനൊരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത വീട്ടുകാര്‍ സിംഗപ്പൂരില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് പഠിക്കാന്‍ വിട്ടു. 2007ല്‍ സിംഗപ്പൂരിലെത്തിയ അന്‍സാര്‍ പഠനത്തോടൊപ്പം സ്വാദിഷ്ട് റസ്റ്റാറന്‍റില്‍ ജോലി ചെയ്തു വരവേ 2008ല്‍ ഏഷ്യാനെറ്റിലെ “സന്മനസ്സുള്ളോര്‍ക്ക് സമാധാനം” സീരിയല്‍ ഫെയിം കപ്യാര്‍ സജിയെ കഥാപാത്രമാക്കി ഒരു ആല്‍ബം നിര്‍മ്മിച്ചു അതില്‍ രണ്ട് ഗാനങ്ങളില്‍ അഭിനയിക്കയും ചെയ്തു. പിന്നീട് തമ്പിക്കിന്ത ഊര് എന്നൊരു തമിഴ് പടത്തില്‍ മുഖം കാണിച്ച അന്‍സാര്‍, പ്രീയപ്പെട്ട നാട്ടുകാരെ, നാദബ്രഹ്മം, കുന്തപ്പുര, ഏക് ദിവാനാ ധാ, ഒമേഗ.exe, എന്നീ ചിത്രങ്ങളില്‍ നെഗടിവ് റോളുകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ Face 2 Face ല്‍ ശ്രദ്ധേയമായൊരു നെഗടിവ് റോളും ചെയ്തു.

2007 മുതല്‍2012 വരെ സിംഗപ്പൂരില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് അന്‍സാറിന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട്. പലപ്പോഴും നാട്ടില്‍ അവധിക്കു പോകുമ്പോള്‍ കിട്ടുന്ന ചെറിയ വേഷങ്ങള്‍ മാത്രമാണ് ചെയ്തു വന്നത്.
മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി ചിത്രങ്ങളിലും ചെറിയതെങ്കിലും ശക്തമായ കുറെയധികം നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ അന്സാരിനു അവസരം ലഭിച്ചു. 2007 മുതല്‍ക്കേ ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  അന്ന് സഹകരിക്കാന്‍ വേറെ ആരുമില്ലതിരുന്നതിനാല്‍ ആ മോഹം നടന്നില്ല.

ഇപ്പോള്‍ അന്‍സാര്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു അഭിനയിച്ച ആല്‍ബം “സയാങ്” എല്ലാ മലയാളം ചാനലുകളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്. Creative Media Creations ആണ് സിംഗപ്പൂരില്‍ ഇത് വിതരണം ചെയ്യുന്നത്.  

വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാറുള്ള മലയാളികളുടെ നല്ല പിന്തുണ ഈ യുവ കലാകാരനും ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.