വിവാദങ്ങള്‍ക്കൊടുവില്‍ ഗണേഷ്‌ രാജി വച്ച

ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ്‌ മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍ രാജി വച്ചു.

ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ്‌ മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍ രാജി വച്ചു.. ഇന്നലെ അര്‍ദ്ധരാത്രി മുഖ്യമന്ത്രിയെ സന്ദര്‍ശ്ശിച്ച്‌ രാജി സമര്‍പ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഇന്നു തന്നെ രാജി ഗവര്‍ണര്‍ക്ക്‌ കൈമാറും.

ഭാര്യ യാമിനി തങ്കച്ചി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ വികാരാധീനയായി പറഞ്ഞ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി, അടിയന്തിര ഘടക കക്ഷി നേതൃയോഗം ഏകപക്ഷീയമായി ഗണേഷിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഭാര്യ സമര്‍പ്പിച്ച പോലീസ്‌ കേസിന്റെ അന്വേഷണത്തിന്റെ സുഗമമായ പ്രയാണത്തിനു ഗണേഷ്‌ മന്ത്രി പദത്തിലിരിക്കുന്നത്‌ ശരിയല്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

യാമിനി തങ്കച്ചിയുമായുള്ള വിവാഹ മോചന കേസ്‌ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതിയില്‍ ഗണേഷ്‌ സമര്‍പ്പിച്ചിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ