എം.എല്‍.ഇ.എസ്‌ വുഡ്‌ലാന്‍റ്സില്‍ മലയാളം ക്ലാസ്സുകള്‍ തുടങ്ങുന്നു

0

മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി വുഡ്‌ലാന്‍റ്സില്‍ മലയാളം ക്ലാസ്സുകള്‍ തുടങ്ങുന്നു. ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 6  മണി വരെയാണ് ക്ലാസുകള്‍.
കഴിഞ്ഞ മാസം ബെഡോക്കിലും ചോചുകാങ്ങിലും പുതിയ സ്റ്റഡി സെന്‍റര്‍ ആരംഭിച്ചിരുന്നു. ഇതോടെ എം.എല്‍.ഇ.എസ്‌ നടത്തുന്ന സ്റ്റഡി സെന്‍ററുകളുടെ എണ്ണം ആറായി.

മലയാളികളുടെ കുട്ടികള്‍ക്കും അതേപോലെ മുതിര്‍ന്നവര്‍ക്കും മാതൃഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്ന മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി സിംഗപ്പൂരില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. മലയാളം മിഷന്‍റെ പാഠപുസ്തകങ്ങള്‍ കൂടി ഇക്കൊല്ലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ടെന്നു എം.എല്‍.ഇ.എസ്‌ സെക്രട്ടറി ശ്യാം പ്രഭാകര്‍ പറഞ്ഞു.

സിംഗപ്പൂര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി. മലയാള ഭാഷയും സംസ്കാരവും തങ്ങളുടെ അടുത്ത തലമുറയിലും നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന സിംഗപ്പൂര്‍ മലയാളികള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് എം.എല്‍.ഇ.എസ്‌-ന്‍റെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുന്നത്.

മലയാളം ക്ലാസ്സില്‍ കുട്ടികളെ ചേര്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: ഗംഗാധരന്‍: 9758 1153, ശ്യാം പ്രഭാകര്‍: 9231 6256

Related Article: ബെഡോക്കിലും, ചോചുകാങ്ങിലും മലയാളം ക്ലാസ്സുകള്‍