സെക്സിന് വേണ്ടി മാച്ച് ഫിക്സിംഗ് ; ലബനീസ് 

ഒത്തുകളിക്ക് കൂട്ടുനിന്ന മൂന്ന് ലബനീസ് ഫുട്ബോള്‍ റഫറിമാര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. സിംഗപ്പൂര്‍ കോടതിയാണ് ഒത്തുകളിച്ച റഫറിമാര്‍ക്ക് ശിക്ഷ വിധിച്ചത്. ചൂതാട്ട സംഘത്തിന്റെ വലയില്‍പ്പെട്ട റഫറിമാര്‍ക്ക് ലൈംഗിക തൊഴിലാളികളെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.

സിംഗപ്പൂര്‍: :: ഒത്തുകളിക്ക് കൂട്ടുനിന്ന മൂന്ന് ലബനീസ് ഫുട്ബോള്‍ റഫറിമാര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. സിംഗപ്പൂര്‍ കോടതിയാണ് ഒത്തുകളിച്ച റഫറിമാര്‍ക്ക് ശിക്ഷ വിധിച്ചത്. ചൂതാട്ട സംഘത്തിന്റെ വലയില്‍പ്പെട്ട റഫറിമാര്‍ക്ക് ലൈംഗിക തൊഴിലാളികളെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.അലി എയ്ദ, അബ്ദുല്ല തലേബ്, അലി സബ്ബാഗ് എന്നീ റഫറിമാരെയാണ് തടവിന് ശിക്ഷിച്ചത്. ആദ്യ രണ്ടു റഫറിമാരുടെ ശിക്ഷ വിധിച്ചതിന് ശേഷമാണ് മൂന്നാമത്തെ വിധിയും വന്നത്. ജസ്റ്റിസ് വീപിംഗാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, വിചാരണ കാലയളവില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ മൂന്നു പേര്‍ക്കും ഉടനെ പുറത്തിറങ്ങാനാകും.34 വയസ്സുള്ള സബ്ബഘും അദ്ദേഹത്തിന്റെ രണ്ടു സഹ റഫറിമാരും സംഭവത്തില്‍ കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.380 ഓളം ഇന്റര്‍നാഷണല്‍ മാച്ചുകള്‍ ഇത്തരം മാച്ച് ഫിക്സിങ്ങിനു ഇരയായിട്ടുണ്ടാകും എന്നാണു ഫുട്ബോള്‍ ഒഫീഷ്യലുകള്‍ കരുതുന്നത്. ഏപ്രില്‍ മൂന്നിന് സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍‌ഫെഡറേഷന്‍ കപ്പില്‍ ടാമ്പിന്‍സ് റോവേഴ്സും ഇന്ത്യന്‍ ക്ലബ് ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി നടന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം