പുകമറയുടെ പിന്നില്‍ സിംഗപ്പൂരിന്‍റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരുടെ പ്രതികാരമോ ?

0

സിംഗപ്പൂര്‍ : ഇന്തോനേഷ്യയുടെ വളര്‍ച്ചയില്‍ സിംഗപ്പൂര്‍ നല്‍കുന്ന സംഭാവനകളെ മറന്നു 'സിംഗപ്പൂര്‍ കുട്ടികളെപ്പോലെ പെരുമാറുന്നു ' എന്ന പ്രസ്താവന ഇന്തോനേഷ്യ നടത്തിയത് സംശയത്തോടെ വീക്ഷിക്കപ്പെടുന്നു .വര്‍ഷങ്ങളായി തുടരുന്ന ഈ പ്രശനം മുന്‍പുണ്ടായിരുന്നു റെക്കോര്‍ഡ് തകര്‍ത്തു യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലും ഇന്തോനേഷ്യ കൂടുതല്‍ പ്രസ്താവനകള്‍ ഇറക്കി സിംഗപ്പൂരിനെ ചൊടിപ്പിക്കുന്നതിനു പിന്നിലുള്ള വികാരം ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചയ്ക്കു ഇടനല്‍കുന്നു .
 
ഇന്തോനേഷ്യയിലെ പാം ഓയില്‍ മേഖലയിലെ മുഖ്യഇടപാടുകാരായിരുന്ന അമേരിക്ക കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിംഗപ്പൂരിന്‍റെ ഇടപെടലുകള്‍ മൂലം ശകതമായ മത്സരം നേരിട്ടുവരികയാണ് .അയല്‍രാജ്യം എന്ന നിലയില്‍ ഈ മേഖലയില്‍ സിംഗപ്പൂര്‍ അതിവേഗം കടന്നുചെല്ലുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു .ഇതേതുടര്‍ന്ന് വന്‍ റിഫൈനറി സിംഗപ്പൂരില്‍ സ്ഥാപിക്കുകയും ചെയ്തു .ഏഷ്യയുടെ കുതിപ്പിനെ ആശങ്കയോടെ കാണുന്ന അമേരിക്ക അതിലും വേഗത്തില്‍ കുതിക്കുന്ന സിംഗപ്പൂരിനെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവരുമായി നല്ലൊരു സൗഹൃദം ഉണ്ടാക്കുവാനും പ്രത്യേകം ശ്രദ്ധിച്ചു .എന്നാല്‍ ചില മേഖലയിലെങ്കിലും അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് സിംഗപ്പൂര്‍ നടത്തുന്ന ജൈത്രയാത്ര അമേരിക്ക വളരെ ശ്രദ്ധയോടെയാണ് നോക്കിക്കണ്ടിരുന്നത് .
 
ഇന്തോനേഷ്യയിലെ പാം ഓയില്‍ കൃഷിയിടം വന്‍ തോതില്‍ തീയിട്ടു നശിപ്പിച്ചത് സിംഗപ്പൂര്‍ കമ്പനികള്‍ ആണെന്ന് പറയുമ്പോഴും ഇന്തോനേഷ്യയില്‍ വന്‍തോതില്‍ കൃഷിയിടം കൈവശമുള്ള അമേരിക്കന്‍ കമ്പനികള്‍ നിരവധിയാണ് .സിംഗപ്പൂര്‍ കമ്പനികള്‍ ഇത്തരത്തില്‍ തീയിട്ടു നശിപ്പിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു .കൂടാതെ സിംഗപ്പൂര്‍ നിയമത്തെ നന്നായി അറിയാവുന്ന സിംഗപ്പൂര്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതാന്‍ സാധിക്കുകയുമില്ല .അതുകൂടാതെ തീയിട്ടു നശിപ്പിച്ച കമ്പനികളുടെ വിവരം നല്‍കാന്‍ ഇന്തോനേഷ്യ മടിക്കുന്നതും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു ,
 
ഈ വിഷയത്തെ ഏറ്റവും ശ്രദ്ധയോടെയാണ് സിംഗപ്പൂര്‍ സമീപിച്ചിരിക്കുന്നത്.മറ്റൊരു രാജ്യത്തിന്‍റെ അനിഷ്ടം നേടാതെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സിംഗപ്പൂരിന്‍റെ ശ്രമം.സിംഗപ്പൂരിന്‍റെ അസാമാന്യമായ വളര്‍ച്ചയുടെ പിന്നിലെ രഹസ്യവും അതെല്ലാമാണ്‌ .എന്തൊക്കെയായാലും സിംഗപ്പൂരിന്‍റെ വളര്‍ച്ചയില്‍ അസൂയയോടെ നോക്കുന്ന നിരവധി രാജ്യങ്ങള്‍ ഉണ്ടെന്നത് നിസംശയം പറയാം.മറ്റു രാജ്യങ്ങളുടെ വാണിജ്യ വ്യവസായ മേഖലയുടെ നല്ലൊരു പങ്കും സിംഗപ്പൂര്‍ കൈവശ്യം വച്ചിരിക്കുന്നത് സ്ഥിരതയുള്ള ഭരണ സംവിധാനം കൊണ്ട് തന്നെയാണ്.