സൂര്യ ഗ്ലോബല്‍ ഫെസ്റ്റിവല്‍: നൃത്തത്രയി

0

സൂര്യ ഗ്ലോബല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി സിംഗപ്പൂരില്‍ ജൂലൈ 14 ന് നൃത്തത്രയി അരങ്ങേറും. സൂര്യ സിംഗപ്പൂര്‍ അവതരിപ്പിക്കുന്ന സുര്യ ഗ്ലോബല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യന്‍ ഡാന്‍സ് സിംഗപ്പൂര്‍ 2013  നൃത്ത പരിപാടിയിലാണ് നൃത്തത്രയി നടക്കുക. മോഹിനിയാട്ടം, കഥക്, ഭാരതനാട്യം ഇവയില്‍ പ്രഗല്‍ഭരും, പ്രശസതരുമായ മൂന്നു നര്‍ത്തകിമാര്‍ ആണ് നൃത്തത്രയില്‍  അരങ്ങ് ഉണര്‍ത്തി  നടന വിസ്മയം ഒരുക്കുക.

രമ വൈദ്യനാഥന്‍

ശ്രിമതി. രമ വൈദ്യനാഥന്‍ ഭരതനാട്യചാരുത രംഗത്ത് അവതരിപ്പിക്കും. ഗുരുക്കളായ യാമിനി കൃഷ്ണമൂര്‍ത്തി , സരോജ വൈദ്യനാഥന്‍ എന്നിവരില്‍ നിന്നും ഭാരത നാട്യ കലയുടെ ശ്രേഷ്ഠ ഭാവങ്ങളെ പഠിച്ചെടുത്ത രമ വൈദ്യനാഥന്‍  ഈ ഭരതനാട്യ നൃത്ത ശാഖയില്‍ തന്‍റേതായ രീതി പിന്തുടരുന്നു . പത്തിലേറെ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള രമ വൈദ്യനാഥന്‍ നൃത്തത്രയി നൃത്ത ജീവിതത്തിലെ മറ്റൊരു സുവര്‍ണ്ണ ചുവടാകും.

തനതു രീതികളില്‍ തന്‍റെ ചുവടു മാറ്റങ്ങള്‍ വരുത്തി കാല്‍ പദങ്ങളുടെ താളഗതിക്ക്  ആത്മീയ ഭാവം കൊണ്ടുവരാന്‍ രമ വൈദ്യനാഥന്‍റെ പ്രതിഭയ്ക്ക് കഴിയും. തന്‍റേതായ രീതി വികസിപ്പിച്ചപ്പോള്‍ അതില്‍ അര്‍പ്പണവും ആത്മീയ സ്പര്‍ശവും കൊണ്ടുവരാന്‍ രമ എന്ന കലാകാരിക്കായി.
 
ലോകം മുഴുവന്‍ ഈ കലാകാരി തന്‍റെ കലയെ സമര്‍പ്പിച്ചിട്ടുണ്ട് .
USA – For the Smithsonian in Washigton DC, The World Music Institute in New York , The Annenberg Centre For the Arts in Philadelphia. UK – For the MILAP Fest, Edinborough and Brigton Festivals, Royal Festival Hall in London .FRANCE – For Musee Guimet in Paris, Les Orientales in Saint Florent le Vieil, Cite Dela Muisque and Espace Julien in Marseille.SPAIN – Teatro Fernan Gomez in Madrid , Casa Dela India in Valladolid.HOLLAND – Tropen Theater in Amsterdam, Culturalis in The Hague.BELGIUM – Bozar in Belgium. NORWAY– Du Store Verden in OsloCANADA – National Museum in Ottawa.RUSSIA – For the celebration of 60 years of friendship between India and Russia.MEXICO – Theatro-Juarez, Guanohato. SOUTH AMERICA – Represented India in Colombia, Venezuela, Panama and Guatemala.CHINA – The National Centre For the Arts in Beijing.KOREA – National Theater in Seoul.JAPAN – Minon in Tokyo.SINGAPORE – At the Esplanade. ഇവയെ കൂടാതെ SRILANKA, KATMANDU, KUWAIT, UAE, BAHRAIN, KENYA, and RE UNION ISLANDS എന്നിവിടങ്ങളിലും രമയുടെ കല ലോകം ആസ്വദിച്ചു.
www.ramavaidyanathan.com
 

റാണി ഖാനം
കഥക് എന്ന നൃത്ത രൂപത്തിന്‍റെ ഒറ്റപ്പെട്ട സൗന്ദര്യമാണ് റാണി ഖാനം .കഥക്കിലെ ഇന്ത്യന്‍ കലാകാരികളിലെ വേറിട്ട ഏക മുസ്ലിം വനിതാ സാന്നിധ്യം. കഥക്കിനെ പ്രാണനും,പ്രാര്‍ഥനയും,സ്വാതന്ത്രവും ആയി കണക്കാക്കുന്ന കലാകാരി. സമകാല കഥക്കിലെ “ലക്നോ ഘരാന “യെ പിന്തുടരുന്ന വിരളം പ്രതിഭകളില്‍ ഒരാലാണ് റാണി ഖാനം. സുഭി കവിതകളിലെ മുസ്ലിം സത്തകളെ കഥക്കില്‍ അവതരിപ്പിച്ച കലാകാരി . ഇവയൊക്കെ നേടികൊടുത്ത നിരവധി പുരസ്കാരങ്ങള്‍ .  5th National Women Excellence Award – 201, Asian Cultural Council Fellowship on  World Dance and Islamic Culture, The Govt. of India’s  Fellowship and the India Foundation's award as outstanding Kathak dancer. ഈസ്റ്റ്‌ ഡല്‍ഹിയിലെ AAMAD-Kathak Dance Centre സ്ഥാപക ഡയറക്ടര്‍ ആണ് റാണി ഖാനം. നിരവധി വിദ്യാര്‍ഥികളുടെ പൂജ്യയായ ഗുരു കൂടിയാണി റാണി ഖാനം. നിരവധി രാജ്യങ്ങള്‍ ഈ പ്രതിഭയെ കണ്ടു UK, USA, Canada, Australia, Malaysia, Japan, South Korea, Oman, Algeria, Sri Lanka & UAE, Singapore, Doha, Bahrain, Kuwait, Muscat, Abu Dhabi , Dubai കൂടാതെ ഇന്ത്യയിലെ ഒട്ടനവധി വേദികളും.
www.ranikhanam.com

സുനന്ദ നായര്‍.

മോഹിനിയാട്ടം  കലയുടെ ആകര്‍ഷണത്തിനു സൗന്ദര്യത്തിന്റെ  സൗഗന്ധിക സുഖം നല്‍കുന്ന ദേവ നര്‍ത്തകിയെ പോലെയാണ്  ശ്രീമതി സുനന്ദ നായര്‍. മുദ്രകളിലും ചുവടുകളിലും അഭൌമ ചാരുതയോടെ കാണികളെ പിടിച്ചിരുത്തുന്ന നടന വൈഭവം ഭരതമുനിയുടെ ചിന്തപോലെ തന്നെ യാണ് സുനന്ദ നായര്‍ അവതരിപ്പിക്കുന്നത് .ജീവന്‍ തുളുമ്പുന്ന നടന കാഴ്ച്ചയാണ് ശ്രീമതി സുനന്ദയുടെ മോഹിനിയാട്ട നടനം .
മുംബൈ യൂണിവേര്‍സിറ്റി യുടെ നൃത്യ കലാ മഹാ വിദ്യാലയത്തില്‍ നിന്നും മോഹിനിയാട്ടത്തില്‍ ആദ്യമായി മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ശ്രീമതി സുനന്ദ നായര്‍ ശ്രീമതി. പദ്മശ്രീ ഡോ.കനക് ലെലെയുടെ പ്രിയ ശിഷ്യ ആണ് . ആറാം വയസ്സില്‍ തുടങ്ങിയ നൃത്ത കലാ പഠനം ഇപ്പോഴും തുടരുന്ന സുനന്ദ നായര്‍

മോഹിനിയാട്ട കലയുടെ പുതിയ മാനങ്ങള്‍ തേടി കലാസപര്യ തുടരുന്നു. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി വാര്യരുടെ അടുക്കല്‍ നിന്നും കഥകളി പഠനം തുടങ്ങിയ നല്ലൊരു കഥകളി ഉപാസക കൂടിയായാണ്. സ്ത്രീ വേഷങ്ങള്‍ അരങ്ങില്‍ തകര്‍ത്താടുന്ന  ഈ കലാകാരി കലാമണ്ഡലം ഗോപാലകൃഷ്ണന്റെ കീഴില്‍ ഇപ്പോഴും കഥകളി പരിശീലിക്കുന്നു.

Festival of India in the former USSR, Spring Friendship Art Festival in North Korea, Performances in Middle East, Singapore and U.S.A. ഇവയ്ക്കു പുറമേ ഇന്ത്യയിലെ നൂറിലേറെ വേദികളില്‍ മോഹിനിയാട്ടം അവതിരിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍, അവാര്‍ഡ്‌സ്,പ്രോഗ്രാംസ്, പെര്‍ഫോമന്‍സ്സ്സ്, ഫെല്ലോഷിപ്സ്,
ww.sunandanair.com

എന്‍ ടി യു സി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 14 ഞായര്‍ ആഴ്ച്ച വൈകിട്ട് ഏഴ്  മണി മുതല്‍  ആണ് പരിപാടി. നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിലപ്പെട്ട അവസരമാണ് ഇതെന്ന് സൂര്യ സിംഗപ്പൂരിന്‍റെ ചെയര്‍പേഴ്സണ്‍ ചിത്ര കൃഷ്ണകുമാര്‍ പറഞ്ഞു. വിവിധ മേഖലകളിലെ നൃത്ത ഭാവങ്ങളെ ഒന്നിച്ചു കാണാന്‍ ഉണ്ടാകുന്ന അസുലഭമായ ഒരു അവസരമാണ് ഇത്. വലിയ സമയ അന്തരമില്ലാത്ത ഈ കാഴ്ച്ചകള്‍ നൃത്തം പഠിക്കുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനകരമായിരിക്കും എന്നും ശ്രീമതി ചിത്ര ഓര്‍മ്മിപ്പിച്ചു.

Book your tickets now: http://sooryafest.org/OnlineSeats_Registration.htm