ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ബ്ലഡ്‌ ഡൊണേഷന്‍ ഡ്രൈവ് നടത്തുന്നു.

0

ഇന്ത്യന്‍ കള്‍ച്ചറല്‍  അസോസിയേഷന്‍  (ഐ.സി.എ) കാന്‍ബെറ കമ്മ്യുണിറ്റി ക്ലബുമായി ചേര്‍ന്ന് ജൂലൈ 21 നു ബ്ലഡ്‌ ഡൊണേഷന്‍ ഡ്രൈവ് നടത്തും.  റെഡ് ക്രോസിന്‍റെ സഹായത്തോടെ ഇത് നാലാം തവണ ആണ് ഐ.സി.എ ഈ പരിപാടി നടത്തുന്നത്. രക്തദാനം മഹാ ദാനമായി കരുതി സാമൂഹിക സേവനത്തിന്‍റെ ഭാഗമായാണ് ഐ.സി.എ ഈ പരിപാടിയില്‍ പങ്കാളികള്‍ ആവുന്നത്.

കാന്‍ബെറ കമ്മ്യുണിറ്റി ക്ലബ്‌ ആണ് പരിപാടിക്ക് സൗകര്യമൊരുക്കുന്നത്.  കഴിഞ്ഞ വര്‍ഷങ്ങളിലെ ജന പിന്തുണ ഈ നല്ല പരിപാടിയുടെ വിജയത്തിന്‍റെ അടയാളം. 21 ഞായറാഴ്ച രാവിലെ 10  മുതല്‍ 4 മണി വരെയാണ്  കാന്‍ബെറ കമ്മ്യുണിറ്റി സെന്റെറില്‍ പരിപാടി.
“Its in your Blood to save  lives “  എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
സേവനം സാമൂഹിക നന്മയ്ക്ക് എന്ന പൊതു വിശ്വാസത്തിന്‍റെ പ്രാവര്‍ത്തിക മുഖമാണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നത് എന്ന് ഐ.സി.എ വിശ്വസിക്കുന്നു. പ്രവര്‍ത്തകരുടെ കൂടായ്മയും പ്രവര്‍ത്തന കാര്യക്ഷമതയും കാരണമാണ് എല്ലാ വര്‍ഷവും കൂടുതല്‍ ഭംഗിയായി പ്രോഗ്രാം നടത്താന്‍ കഴിയുന്നത്. ഇതില്‍ ഐ.സി.എ നേതൃത്ത്വ കമ്മറ്റികള്‍  നിര്‍ണായക പങ്ക് വഹിക്കുന്നു. രാഗേഷ് -പ്രസിഡന്‍ന്‍റ് ,ഷാജി എല്യാസ് – സെക്രട്ടറി, സന്തോഷ്‌ കെ- വൈസ് പ്രസിഡന്‍ന്‍റ്, സന്തോഷ്‌ പി കെ- ട്രഷറര്‍  എന്നിവര്‍ സുത്യര്‍ഹമായ സേവനവും, അര്‍പ്പണവും കാഴ്ച്ച വെയ്ക്കുന്നു.
ആഘോഷ പരിപാടികള്‍ മാത്രമായി പ്രവാസി സംഘന പ്രവര്‍ത്തങ്ങള്‍ ചുരുങ്ങുമ്പോള്‍, രക്തദാനം, നിരാലംബ കുട്ടികള്‍ക്കായി വസ്ത്ര ശേഖരണം, പ്രകൃതി ദുരന്താശ്വാസ ധന ശേഖരണം, കേരളത്തിലെ സ്കൂള്‍കള്‍ക്ക് കമ്പ്യൂട്ടര്‍, പഠന ഉപാധി വിതരണം, പഠന ധന സഹായ വിതരണം തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളില്‍ വ്യാപൃതരാണ് ഐ.സി.എ. ലിനെഷിന്‍റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ കമ്മറ്റി ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഐ.സി.എ അംഗങ്ങള്‍  പൂര്‍വ്വ വിദ്യാര്‍ഥികളായ വിദ്യാലയങ്ങളുടെ വികസന പ്രവര്‍ത്തങ്ങളിലും ഇവര്‍ സഹായം എത്തിക്കുന്നു.
 കൂടാതെ സിംഗപ്പൂരിലെ കുട്ടികളുടെ കലോത്സവം, സ്പോര്‍ട്സ് ഡേ, വിഷു ആഘോഷം, ഫുട്ബോള്‍, ക്രിക്കറ്റ്‌ ടൂര്‍ണ മെന്റ്കളും ഐ.സി.എ നടത്തി വരുന്നതായി ഇന്റര്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് നായര്‍ പറഞ്ഞു.
ബ്ലഡ്‌ ഡോണേഷന്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ 21 രാവിലെ പ്രോഗ്രാം വെന്യുവില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് രക്തം സ്വീകരിക്കുന്നത്.  തൊട്ടു മുന്‍പുള്ള മൂന്നു മാസങ്ങളില്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും  രക്തം നല്കാന്‍ സാദ്ധ്യമല്ല.

 

Indian Cultural Association Singapore jointly organize "BLOOD DONATION DRIVE 2013" with Canberra Zone 6 RC & Redcross Singapore.

We are moving ahead thro' our social responsibility and commitment..

This is our 4th Blood donation Drive which was started in 2010. 

Date : 21-JULY 2013 (Sunday) (Time : 10am ~ 4pm)

Venue : Canberra CC (Old Jelutung CC)

02 Sembawang Crescent, #01-01 

Singapore 757632

(Nearest MRT Sembawang)

Join with us on this humanity event to express and ensure your social responsibility..

CRITERIA TO TAKE NOTE:

1) Donor Must be  > 45 kg in weight & Age > 16 yrs 

2) Those who travelled to Malaria listed countries like India , Batam , Bintan & Malaysia ( JB & KL is fine)  won't be allowed to donate  temporary  as there is a  differential period of 4 months from the date you came back to SG .

3) Have to wait 3 months after the previous donation. 

Please contact ICA Volunteers for registration..(HP 84824041)

"IT'S IN YOUR BLOOD TO SAVE LIFE "