എല്‍സിഡി വിപണിയിലെ സര്‍ക്കാര്‍ നഷ്ടത്തില്‍ സിംഗപ്പൂര്‍ മലയാളികള്‍ക്കും പങ്ക്

0

കൊച്ചി : എല്‍സിഡി ,എല്‍ഇഡി ഇനത്തിലുള്ള ടിവിയുടെ വിലയില്‍ കേരളത്തെ അപേക്ഷിച്ചു വളരെയധികം വില കുറവാണ് സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍  എന്ന സാഹചര്യം  മുതലാക്കിയ സിംഗപ്പൂര്‍ മലയാളികളും ,ടൂറിസ്റ്റുകളും കേരള സര്‍ക്കാരിനു ഈ ഇനത്തില്‍ ലഭിക്കേണ്ട നികുതിയില്‍ വന്‍ നഷ്ടം വരുത്തി വച്ചതായി ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് അപ്ളയന്‍സസ് (ഡാറ്റ) സംസ്ഥാന യോഗം ചൂണ്ടിക്കാട്ടി. 

സിംഗപ്പൂര്‍ പോലെ തന്നെ മലേഷ്യ ,ഗള്‍ഫ്‌ രാജ്യങ്ങളിലും നിന്നുള്ള മലയാളികളും സ്വന്തം ആവശ്യത്തിനും ,കൂടാതെ ബന്ധുക്കള്‍ക്കും വരെ ഇത്തരത്തിലുള്ള ടിവി വാങ്ങി കൊണ്ട് വരുന്നതുമൂലം കേരളത്തില്‍ ഇതിന്‍റെ വിപണി ഇല്ലാതാകുകയും ഇതുവഴി ലഭിക്കേണ്ട നികുതി നഷ്ട്ടമാകുകയും ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു .ഇന്ത്യയിലെ നികുതിയില്‍ ഉള്ള വ്യത്യാസമാണ് ഇതിന്‍റെ പ്രധാന കാരണം .ഏതാണ്ട് പകുതിയോളം വിലയ്ക്ക് സിംഗപ്പൂരില്‍ കൂടുതല്‍ മികവേറിയ ടിവി കള്‍ ലഭ്യമാണ് .30,000 രൂപ വരെയുള്ള എല്‍സിഡി ടിവിയ്ക്ക് ഒരു സമയം സിംഗപ്പൂരില്‍ വെറും 15,000 രൂപ മാത്രമായിരുന്നു .എന്നാല്‍ ഇന്നു  കേരളത്തില്‍ അല്പം കൂടെ വിലയില്‍ ഇടിവ് വന്നതായി വ്യാപാരികള്‍ പറയുന്നു .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.