സിംഗപ്പൂർ ‘എമർജിങ്ങ് ടീംസ് കപ്പ്’ ക്രിക്കറ്റ് : പാകിസ്ഥാനെതിരെ ഇന്ത്യ വിജയത്തിലേക്ക്! സന്ദീപ്‌ വാര്യർക്ക് 3 വിക്കറ്റ്.

0

കല്ലാങ്ങ്: എമർജിങ്ങ് ടീംസ് കപ്പിനു വേണ്ടിയുള്ള അണ്ടർ 23  ഇന്ത്യ-പാക്‌ ലീഗ് പോരാട്ടത്തിൽ ഇന്ത്യ വിജയത്തിലേക്ക് . ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനയക്കപ്പെട്ട പാകിസ്ഥാന് അന്പതോവരിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 3 വിക്കറ്റ് എടുത്ത മലയാളിയായ സന്ദീപ്‌ വാര്യരുടെ മികച്ച പ്രകടനം ആണ് പാകിസ്ഥാനെ ഈ ചെറിയ സ്കോറിൽ ഒതുക്കിയത്. 61 റണ്‍സ് എടുത്ത ഉസ്മാൻ സലാഹുദീൻ ആണ് ടോപ്‌ സ്കോറർ. ഒരു ഇന്ത്യ പാക്‌ പോരാട്ടത്തിന്‍റെ വീര്യം ഒട്ടും കുറയ്ക്കാതെ ഇരു രാജ്യങ്ങൾക്കും പിന്തുണയുമായി ആരാധകർ സ്റ്റെഡിയത്തിൽ എത്തിചേര്ന്നിട്ടുണ്ട്.

സിംഗപ്പൂരടക്കം എട്ടു രാജ്യങ്ങൾ മാറ്റുരക്കുന്ന ഈ ടൂർണമെന്റ് സിംഗപ്പൂര് കല്ലാങ്ങ് സ്റ്റെഡിയത്തിൽ ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ നടന്ന മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ നേപ്പാളിനെയും ബംഗ്ലാദേശ് സിംഗപ്പൂരിനെയും പരാജയപ്പെടുത്തി. ആഗസ്റ്റ് 25നാണ് ഫൈനൽ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് നേടിയിട്ടുണ്ട്. രാഹുൽ-ഉന്മുക്ത് സഖ്യം ഒന്നാം വിക്കറ്റിൽ 84  റണ്‍സ് നേടി. ഉന്മുക്ത് അർദ്ധസെഞ്ച്വറി നേടി