ഗാന ഗന്ധര്‍വന്‍ സിംഗപ്പൂരില്‍!

0

പാട്ടിന്‍റെ പാലാഴിയില്‍ നീന്തിതുടിക്കുന്ന, ലോകത്തിനു മുന്നില്‍ മലയാളിക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്ന മലയാളികളുടെ സ്വകാര്യ സ്വത്ത്‌ പദ്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസ് സിംഗപ്പൂരില്‍. ഇന്ന്‍ വൈകിട്ട് 7 മണിയോടെ സിംഗപ്പൂര്‍ ചാംഗി ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ഗന്ധര്‍വനെ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.പി.കെ.കോശി ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. അസോസിയേഷന്‍ കമ്മിറ്റിയംഗങ്ങളും മറ്റ് സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു. 

ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണാന്‍ ഏതൊരു ഇന്ത്യാക്കാരനും  ആഗ്രഹിക്കുന്ന  ദാസേട്ടനെ അടുത്തു കണ്ട സന്തോഷം ടെര്‍മിനല്‍ 3 ലെ യാത്രക്കാരിലും ജീവനക്കാരിലും  ദൃശ്യമായിരുന്നു. 

23 വെള്ളിയാഴ്ച വൈകിട്ട്  7 മണിക്ക് രാഗ താള ഭാവ സാന്ദ്ര ലയ ശ്രുതി മോഹന സുന്ദര മായ  ഗന്ധര്‍വ്വ മഴ പെയ്യുന്നത് കണ്‍ കുളിര്‍ക്കെ കാണാനും ശ്രുതുശുദ്ധമായി കേള്‍ക്കാനും സിംഗപ്പൂര്‍ ഭാരതീയര്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ തയ്യാറെടുത്തു കഴിഞ്ഞു. ഗന്ധര്‍വ സന്ധ്യക്ക് വേദിയാകുന്ന സിംഗപ്പൂര്‍ എസ്പ്ലനേഡ് തീയറ്ററും മറീന ബേയിലെ കടല്തുള്ളികളും മണല്‍തരികളും ആ ഗാനാമൃതത്തില്‍ പുളകമണിയാന്‍ കാത്തിരിക്കുന്നു.  

യേശുദാസിനൊപ്പം മകന്‍ വിജയ്‌ യേശുദാസ്, യുവഗായികമാരായ  ഗായത്രി,  സിത്താര എന്നിവരും അണി ചേരുന്ന "ഓണം നൈറ്റ് -2013 " ന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ സിംഗപ്പൂര്‍ ഭാരതീയരെയും സ്വാഗതം ചെയ്യുന്നു.