തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനസര്‍വീസ്

0

സിംഗപ്പൂര്‍ : വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് സില്‍ക്ക് എയര്‍ തിരുവനന്തപുരത്തേക്ക്  കൂടുതല്‍ വിമാനസര്‍വീസ് നടത്തുന്നു .നിലവില്‍ ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളിലാണ് സില്‍ക്ക്എയര്‍ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നത് .ഡിസംബര്‍ മുതല്‍ വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ കൂടെ സര്‍വീസ് ആരംഭിക്കാനാണ് സില്‍ക്ക് എയര്‍ തീരുമാനിച്ചിരിക്കുന്നത് .ബുക്കിംഗ് ആരംഭിച്ചതായി വക്താക്കള്‍ അറിയിച്ചു .

ഇതോടെ സില്‍ക്ക് എയറിന്റെ തിരുവനന്തപുരം സര്‍വീസ് അഞ്ചായി വര്‍ദ്ധിക്കും .ഇതുകൂടാതെ ടൈഗര്‍ എയര്‍ നിലവില്‍ ആഴ്ചയില്‍ 3 സര്‍വീസ് തിരുവനന്തപുരത്തേക്ക് നടത്തുന്നുണ്ട് .ഡിസംബര്‍ മുതല്‍ വൈകിട്ട് 8.45-നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സില്‍ക്ക് എയര്‍ വിമാനം രാത്രി 10.15-നു തിരുവനന്തപുരത്ത് എത്തിച്ചേരുകയും 11.05-നു യാത്ര തിരിക്കുകയും ചെയ്യുന്ന വിധത്തിലാണ് നിലവിലെ ക്രമീകരണം .