സിംഗപ്പൂര്‍ സെന്റ്മ.മേരീസ് കത്തീഡ്രലില്‍ എട്ടു നോമ്പ് പെരുന്നാള്‍

0
വുഡ് ലാണ്ട്സ് :  സെന്‍റ് മേരീസ്  യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ഈ മാസം 31 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.’പരിശുദ്ധ ദൈവ മാതാവേ, ഞങ്ങള്ക്ക്ള വേണ്ടി അപേക്ഷിക്കണമേ ‘ എന്ന് തുടങ്ങി ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള പ്രാര്ത്ഥവനാമന്ത്രണങ്ങളുമായി ഈ വര്ഷിവും  പതിവുപോലെ നൂറു കണക്കിനു വിശ്വാസികള്‍ 'സിംഗപ്പൂരിലെ  മണര്കാലട്പള്ളി ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംഗപ്പൂര്‍  സെന്‍റ് . മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്   കടന്നു വരികയാണ്. ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള  യാചനകളോടും കൂടെ സിംഗപ്പൂര്‍ പള്ളിയില്‍ പോയി പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടുപ്രാര്‍ഥിച്ചാല്‍   ഫലം നിശ്ചയം.ഇതാണ് ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‍ഷവും  എട്ടു നോമ്പ് പെരുന്നാളിന്  സിംഗപ്പൂര്‍ യാക്കോബായപ്പള്ളിയില്‍ തടിച്ചു കൂടാന്‍ കാരണം.2008-ഇല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍പ്രവര്‍ത്തനം  ശക്തമാക്കുകയും ചെയ്തു വരുന്നു .
 
 
ഓഗസ്റ്റ്‌ 31-നു വൈകിട്ട് കുര്‍ബാനയ്ക്ക്ശേ ഷം നടക്കുന്ന കൊടി കയറ്റോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കുംതുടര്‍ന്ന്   വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും.സി .എസ് .ഐ സഭയിലെ ഫാ.ജോണ്‍സന്‍ ജോണ്‍ അനുഗ്രഹപ്രഭാഷണം നടത്തും .സെപ്തംബര്‍ ഒന്നാം തീയതി ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദിതീയന് ബാവയുടെ പ്രത്യേക ഓര്മ്മപ്പെരുന്നാള്‍ ആചരിക്കുന്നു .സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വി.കുരബാനയും ധ്യാനയോഗങ്ങളും  വുഡ് ലാണ്ട്സ് കത്തീഡ്രലില്‍  വച്ച് നടത്തപ്പെടുന്നു.
 
 
.പെരുന്നാള്‍ ദിവസമായ എഴാം  തീയതി  ശനിയാഴ്ച വൈകുന്നേരം ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി .കുര്‍ബാനയും  ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .തുടര്‍ന്ന്  പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും  ,സ്നേഹവിരുന്നും പള്ളിയങ്കണത്തില്‍ വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു . പെരുന്നാള്‍ കണ്‍വീനര്‍  ആയി ശ്രീ.അനൂപ്‌ മാണിയെ  മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്തു. എല്ലാവരും നേര്ച്ചക കാഴ്ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാ.റോബിന്‍ ബേബി അറിയിച്ചു . പെരുന്നാല്‍ നോട്ടീസ് പള്ളി ഓഫീസില് ക്രമീകരിച്ചിട്ടുണ്ട്.കൂടുതല് വിവരങ്ങള്ക്ക്  ഫോണ് :65-81891415
 
 
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.