സിംഗപ്പൂരിലേക്ക് കൂടുതല്‍ മലയാളം ചാനലുകള്‍: പ്രവാസി എക്സ്പ്രസ് സര്‍വേ!

0

സിംഗപ്പൂരില്‍ ഏഷ്യാനെറ്റ്‌ കൂടാതെ മറ്റൊരു ചാനല്‍! സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയം. മലയാളത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എത്രയോ വര്‍ഷങ്ങളായി സിംഗപ്പൂര്‍ മലയാളിക്കുള്ള ഒരേ ഒരു ആശ്രയം ഏഷ്യാനെറ്റ്‌ മാത്രമാണ്. ഈ ശ്രേണിയിലേക്ക് കൂടുതല്‍ ചാനലുകളെ കൊണ്ടുവരിക എന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രവാസി എക്സ്പ്രസിന്‍റെ വായനക്കാരടക്കമുള്ള സിംഗപ്പൂര്‍ മലയാളികളുടെ നിരന്തര ആവശ്യമാണ്.  ഈ പരിശ്രമത്തില്‍ പങ്കാളികള്‍ ആവാന്‍ പ്രവാസി എക്സ്പ്രസിനൊപ്പം നിങ്ങള്‍ക്കും അവസരമൊരുങ്ങുന്നു.

താഴെ കൊടുത്തിരിക്കുന്ന സര്‍വേയില്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം, നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകളെ തിരഞ്ഞെടുക്കാം. സര്‍വേ ഫലങ്ങള്‍ സിംഗപ്പൂരിലെ ഇപ്പോള്‍ ഏഷ്യാനെറ്റ്‌ നിങ്ങളില്‍ എത്തിക്കുന്ന സ്റ്റാര്‍ഹബ്  തുടങ്ങി എല്ലാ പ്രധാന സേവവനദാതാക്കളെയും പ്രവാസി എക്സ്പ്രസിന്‍റെ വായനക്കാരെയും അറിയിക്കുന്നതാണ്.

സിംഗപ്പൂരില്‍ കൂടുതല്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍, പുതുമയാര്‍ന്ന ടെലിവിഷന്‍ പരിപാടികള്‍ എന്ന നിങ്ങളോരോരുത്തരുടേയും സ്വപ്നം സഫലമാക്കാനുള്ള പരിശ്രമത്തില്‍ പങ്കാളിയാകാന്‍ പ്രിയവായനക്കാരെ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക: മലയാളം ചാനല്‍ സര്‍വേ