ബക്രീദ് ആശംസകള്‍

0

സഹനത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമുയർത്തി മറ്റൊരു ബലി പെരുന്നാൾ കൂടി. ലോകമെന്പാടുമുള്ള മുസ്ലിം മതവിശ്വാസികൾ തക്ബീർ ധ്വനികളുയർത്തി ഈ പുണ്യദിനം പ്രാർത്ഥനാനിർഭരമാക്കുന്നു. 
 
ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ്, ഇബ്രാഹിം നബിയുടെ ദൈവകല്പനപ്രകാരം മകനായ ഇസ്മായിലിനെ ബലി നൽകാൻ തയ്യാറായതിന്റെ ത്യാഗസ്മരണകളിൽ ബലിപെരുന്നാൾ അഥവാ ബക്രീദ് ആഘോഷിക്കുന്നത്. സൃഷ്ടികർത്താവായ നാഥനിലുള്ള പരിപൂർണ സമർപ്പണമാണ്‌ ഓരോ ബലിപെരുന്നാളും നമ്മെ ഓർമിപ്പിക്കുന്നത്. മൈലാഞ്ചിയണിഞ്ഞും വിഭവങ്ങളൊരുക്കിയും വിശ്വാസികൾ ഈ ദിനത്തെ സന്തോഷപൂർണമാക്കുന്നു. 
 
മാനവികതയും സ്നേഹവും സമാധാനവും നിറഞ്ഞൊഴുകുന്ന ഈ സുദിനം ആഘോഷിക്കുന്ന എല്ലാ വായനക്കാർക്കും പ്രവാസി എക്സ്പ്രസിന്‍റെ ബക്രീദ് ആശംസകൾ.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.