സര്‍വ്വേ: ഉറക്കവും വ്യായാമവുമില്ലാതെ സിംഗപ്പൂര്‍ ജനത??

0

 

ഈ വര്‍ഷം AIA സിംഗപ്പൂര്‍ നടത്തിയ ആരോഗ്യ പരിപാലന സര്‍വ്വേയില്‍ സിംഗപൂരിലെ 75 % യുവാക്കള്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ പൂര്‍ണത കൈവരിച്ചിട്ടില്ല എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്

ഏഷ്യന്‍ രാജ്യങ്ങളിലെ 18 നും 65 നും ഇടയില്‍ പ്രായമുള്ള 10200 ഓളം പേരില്‍ നടത്തിയ സര്‍വെയില്‍ സിംഗപൂരിലെ 500-ഓളം യുവാക്കളാണ് അവരുടെ ആരോഗ്യ പരമായ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞത്. ആരോഗ്യ പരിപാലനത്തിലുള്ള ശ്രദ്ധക്കുറവും ശരീരത്തിനാവശ്യമായ വ്യായാമത്തിന്‍റെ അഭാവവും, ഉറക്കത്തിലുള്ള കുറവും പുതിയ തലമുറയെ അനരോഗ്യത്തിലേക്കാണ് നയിച്ച്‌ കൊണ്ടിരിക്കുന്നത്

ഒരു മനുഷ്യന്‍ ശരാശരി ചെയുന്ന വ്യയമാത്തല്‍ നിന്നും 36 മിനിട്ട് കുറവാണ് സിംഗപൂരിലെ യുവാക്കളില്‍ കണ്ടു വരുന്നത്. അത് പോലെ തന്നെ ആരോഗ്യ പരിചരണത്തില്‍ മറ്റു രാജ്യങ്ങളെ താരതമ്യം ചെയുമ്പോള്‍ ശരാശരിയില്‍നിന്നു 53 ശതമാനം കുറവാണ് സിംഗപൂരിലെ യുവാക്കളില്‍ കണ്ടുവരുന്നത്.

പ്രായ പൂര്‍ത്തിയായ ഒരു മനുഷ്യന്‍ ഏറ്റവും കുറഞ്ഞത്‌ 6 മണിക്കൂര്‍ ഉറങ്ങണം എന്ന് ആരോഗ്യ പരമായ കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ സിംഗപൂരിലെ ജനങ്ങള്‍ക്കിടയില്‍ ഉറക്കത്തിന്‍റെ കാര്യത്തിലും വലിയ പിശുക്കാണ് സര്‍വേയിലൂടെ കാണാന്‍ കഴിഞ്ഞിട്ടുള്ളത് ശരാശരി 1.2  മണിക്കൂര്‍ വേണ്ടിടത്ത് 1.7  മണിക്കൂര്‍ ആണ് SLEEP GAP കാണിക്കുന്നത്

ഉറക്കകുറവ് മൂലമുള്ള വിഷാദ രോഗങ്ങളും, വ്യായാമത്തിന്‍റെ അഭാവവും, ആരോഗ്യ പരിപലനത്തിലെ വീഴ്ചയും ആരോഗ്യവും, ഉര്‍ജ്ജവും നഷ്ട്ട പെട്ട ഒരു പുതിയ സമൂഹത്തെയാണ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്  
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.