സിംഗപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് മലേഷ്യയില്‍ അറൈവല്‍ വിസയ്ക്ക് അനുമതി

0

കോലാലംപൂര്‍ : ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍  'വിസ ഓണ്‍ അറൈവല്‍ 'നല്‍കാന്‍  തത്വത്തില്‍ അന്ഗീകരമായി.നിലവില്‍ മലേഷ്യയിലേക്കുള്ള   എന്‍ട്രി  വിസ എടുത്തശേഷം മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത് .എന്നാല്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനാണ് മലേഷ്യന്‍ സര്‍ക്കാരിന്‍റെ നീക്കം .എന്നാല്‍ സിംഗപ്പൂര്‍ ,തായ് ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വിസ ലഭ്യമാവുകയുള്ളൂ .

 
സിംഗപ്പൂര്‍ ,തായ് ലാന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ അതാത് രാജ്യങ്ങളിലേക്കുള്ള വിസയും ,റിട്ടേണ്‍ ടിക്കറ്റും ഹാജരാക്കിയാല്‍ മലേഷ്യയില്‍  'വിസ ഓണ്‍ അറൈവല്‍' ലഭിക്കുന്ന രീതിയിലാണ്‌ പുതിയ നടപടി .ഇത്തരത്തില്‍ കോലാലംപൂരിലെ പ്രധാന എയര്‍പോര്‍ട്ട് ,കോലാലംപൂര്‍ LCCT,പെനാന്ഗ് ,ജോഹോര്‍ ബാറു ,കോട്ടാ കിനാബാലു ,സബാ ,കുച്ചിംഗ് ,സരാവാക്ക് എന്നീ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാകും .എന്നാല്‍  'വിസ ഓണ്‍ അറൈവല്‍ ' ലഭിക്കുന്നതിന് 100 യു.എസ് ഡോളര്‍ മുടക്കേണ്ടി വരും.ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്  വിസ ഓണ്‍ അറൈവല്‍  10 ഡോളറിനുവരെ  ലഭ്യമാണെന്നിരിക്കെ മലേഷ്യയിലെ നിരക്ക് വളരെ കൂടുതലാണ് .ഇന്ത്യയില്‍ നിന്ന് നേരിട്ട് മലേഷ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്  'വിസ ഓണ്‍ അറൈവല്‍ ' സൗകര്യം ലഭ്യമല്ല .
 
സിംഗപ്പൂര്‍ ,തായ് ലാന്‍ഡ്‌ സന്ദര്‍ശിക്കാന്‍ വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുതിരിയിക്കുന്നത് .ഈ ടൂറിസ്റ്റുകളെ മലേഷ്യയിലേക്ക് കൂടെ ആകര്‍ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മലേഷ്യയിലെ ടൂറിസം ഡയറക്ടര്‍ ശ്രീ.മനോഹരന്‍ പെരിയസ്വാമി പറഞ്ഞു .പുതിയ ക്രമീകരണം ടൂറിസ്റ്റുകള്‍ എത്രമാത്രം ഉപയോഗപ്പെടുത്തുമെന്ന് കാത്തിരുന്നുകാണേണ്ടി വരും .