പുതിയ അദ്ധ്യയന വര്‍ഷത്തില്‍ മലയാളം ക്ലാസ്സുകളുമായി എം.എല്‍.ഇ.എസ്.

0

2014 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ ക്ലാസ്സുകളും സ്റ്റഡി സെന്‍ററുകളുമായി മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി സിംഗപ്പൂര്‍ (എം.എല്‍.ഇ.എസ്). ഫെബ്രുവരിയില്‍ സിംഗപ്പൂരിലെ നാനാ സ്ഥലങ്ങളിലും പുതിയ സെന്‍ററുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കുറഞ്ഞത് 7 കുട്ടികളെങ്കിലുമുള്ള സ്ഥലങ്ങളില്‍ ലോക്കല്‍ കമ്യുണിറ്റി സെന്‍റര്‍, റെസിഡന്‍ന്‍റ് കമ്യുണിറ്റി എന്നിവയുമായി ചേര്‍ന്ന് ക്ലാസ്സുകള്‍ തുടങ്ങുമെന്ന് എം.എല്‍.ഇ.എസ്. സെക്രട്ടറി ശ്യാംകുമാര്‍ പ്രഭാകരന്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു.
 
അസ്സോസിയേഷനുകളുമായും, രക്ഷാകര്‍ത്താക്കളുടെ ഗ്രൂപ്പുകളുമായി ചേര്‍ന്നും പുതിയ ക്ലാസുകള്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കും..
 
സിംഗപ്പൂര്‍ മിനിസ്ട്രി ഓഫ് എജുക്കേഷന്‍റെ പാഠ്യപദ്ധതിയോടൊപ്പം തന്നെ മലയാളം മിഷന്‍റെ പാഠ്യപദ്ധതിയും ഉള്‍പ്പെടുത്തിട്ടുണ്ട്. പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് മലയാളം മിഷന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മലയാളം മിഷന്‍റെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഫെബ്രുവരിയില്‍ നടത്തും.

മലയാളം പഠിപ്പിക്കുന്നതിനായി പുതിയ അധ്യാപകരെയും ആവശ്യമുണ്ട്, താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഇമെയില്‍ ചെയ്യുക: [email protected]. പാഠ്യോപകരണങ്ങളും ക്ലാസ്സുകള്‍ നടത്താന്‍ പരിശീലനവും പുതിയ അധ്യാപകര്‍ക്ക് നല്‍കുന്നതായിരിക്കും.

വിശദവിവരങ്ങള്‍ക്കായി ബന്ധപ്പടുക : Heny: 90119735, Shaji: 91543071/or Visit: http://www.malayalam.org.sg/

Download Malayalam Calendar here: 2014-Malayalam-Calander.pdf